Follow the News Bengaluru channel on WhatsApp

മൂന്ന് കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി ബെംഗളൂരുവില്‍ രണ്ട് പേര്‍ പിടിയില്‍

ബെംഗളൂരു : മൂന്ന് കോടിയോളം വിലമതിക്കുന്ന രേഖകളില്ലാത്ത സ്വര്‍ണാഭരണങ്ങളുമായി രണ്ടു പേര്‍ ബെംഗളൂരുവില്‍ പിടിയിലായി. മുംബൈ സ്വദേശി ദള്‍പദ് സിംങ്ങ് റാത്തോഡ് (34), രാജസ്ഥാന്‍ സ്വദേശി വികാസ് ലാല്‍ (35) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കെ ആര്‍ മാര്‍ക്കറ്റ് പരിസരത്ത് പട്രോളിങ്ങിലുള്ള പോലീസുകാര്‍ ഇവര്‍ രണ്ടു പേരും ബൈക്കില്‍ വരുന്നതിനിടയില്‍ സംശയം തോന്നി പിടികൂടി പരിശോധന നടത്തിയപ്പോഴാണ് ബാഗില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. 65 മാലകള്‍, ഏഴു സെറ്റ് വളകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ എന്നിവ അടക്കം ആറ് കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്. മുക്കുപണ്ടങ്ങള്‍ എന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീടുള്ള പരിശോധനയില്‍ ഇവ സ്വര്‍ണം തന്നെയെന്ന് സ്ഥിരീകരിച്ചു. നഗരത്തിലെ ജ്വല്ലറികള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്നവ എന്നാണ് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ഇവരുടെ മൊഴി പ്രകാരം നഗരത്തിലെ രണ്ട് ജ്വല്ലറി ഉടമകളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.