ബാംഗ്ലൂർ ലോഡ്ജിന്റെ ഏഴാമത്തെ എപ്പിസോഡ് ജനുവരി 30 ന്
ബെംഗളൂരു : ബാംഗ്ലൂർ ലോഡ്ജ് ഹോം സിനിമയുടെ ഏഴാമത്തെ എപ്പിസോഡ്” ഫാമിലി” ജനുവരി 30 ന് ശനിയാഴ്ച രാത്രി 7 മണിക്ക് മഴവിൽ റേഡിയോ ബാംഗ്ലൂരിന്റെ ഫേസ്ബുക്ക് പേജിലും യൂ ട്യൂബിലുമായി റിലീസ് ചെയ്യും. ഇതിനകം ആറു എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ബാംഗ്ലൂർ ലോഡ്ജിന്റെ കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ഹരികൃഷ്ണൻ തമ്പിയാണ്. ബെംഗളൂരുവിലെ നാടക നടനും നായർ സർവീസ് സൊസൈറ്റി ഭാരവാഹിയുമായ മനോജ് കുമാർ കെ പി, സോഫ്റ്റ്വെയർ എൻജിനീയറും മലയാളി സമാജം ഭാരവാഹിയുമായ സുധീഷ് നമ്പ്യാർ, ഗാന സുധീഷ്, ജഗന്നാഥ്, കാശിനാഥ്, സുന്ദരൻ. എ,അംബിക എൻ.എന്നിവരും അഭിനയിക്കുന്നു. ഹരികൃഷ്ണൻ തമ്പിയുടെ കവിതയ്ക്ക് ശോഭ പ്രേം മേനോനാണ് സംഗീതം കൊടുത്തു ആലപിച്ചിരിക്കുന്നത്. കിരൺ ജി ആണ് എഡിറ്റിങ്ങും ക്യാമറയും. സുമിത്ര ഹോം സിനിമ പ്രൊഡക്ഷൻസ്സിന്റെ ബാനറിലാണ് ഹോം സിനിമ സീരീസ് നിർമ്മിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.