Follow the News Bengaluru channel on WhatsApp

കന്നഡ ചലച്ചിത്രമേഖലയിലെ നടിമാരടക്കം ഉള്‍പ്പെട്ട ബെംഗളൂരു ലഹരി മരുന്ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ബെംഗളൂരു: കന്നഡ ചലച്ചിത്രമേഖലയിലെ നടിമാരടക്കം ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ 25 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. 2390 പേജുകളുള്ള കുറ്റപത്രം ബെംഗളൂരു മുപ്പത്തിമൂന്നാം അഡീഷണല്‍ സിറ്റി സിവില്‍ കോടതിയിലാണ് സമര്‍പ്പിച്ചത്. സെപ്തംബര്‍ നാലിന് കോട്ടണ്‍ പേട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണ സംഘം കുറ്റ പത്രം സമര്‍പ്പിച്ചത്.

കേസില്‍ അറസ്റ്റിലായ കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍ റാണി എന്നിവരടക്കം 15 പേര്‍ ജാമ്യം നേടി. അഞ്ച് പേര്‍ ജയിലിലും അഞ്ച് പേര്‍ ഒളിവിലുമാണ്. പിടിയിലായവരില്‍ നൈജീരിയന്‍ പൗരന്മാരും ഉള്‍പ്പെടിട്ടുണ്ട്.

പ്രതികള്‍ മയക്കുമരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും കൈമാറുകയും ചെയ്തു എന്നാണ് കുറ്റപത്രത്തിലുള്ളത്. 180 സാക്ഷിമൊഴികള്‍, പ്രതികളുടെ മൊഴികള്‍, ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ എന്നിവ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.