Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും

ബെംഗളൂരു: സബ് സ്റ്റേഷനുകളിലെ അറ്റകുറ്റപണികളുടെ ഭാഗമായി നഗരത്തിന്റെ ചിലയിടങ്ങളില്‍ വെള്ളിയാഴ്ച വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. ജയദേവ, സാരക്കി, സെന്റ് ജോണ്‍സ്, കോഡായി, ആര്‍ബിഐ ലേ ഔട്ട്, അരെഹള്ളി എന്നീ സബ് സ്റ്റേഷനുകള്‍ക്ക് കീഴിലെ സ്ഥലങ്ങളിലാണ് രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങുക.

ചൊവ്വാഴ്ച രാവിലെ പത്തുമുതല്‍ 5.30 വരെ ആര്‍ബിഐ സബ് സ്റ്റേഷന് കീഴിലുള്ള ചുഞ്ചനഘട്ട മെയിന്‍ റോഡ്, ജരഗനഹള്ളി, ശ്രീനിവാസ ചൗള്‍ട്രി, ചര്‍ച്ച് റോഡ്, രാജീവ് ഗാന്ധി റോഡ്, ദൊഡമനെ ഇന്റസ്ട്രിയല്‍ മേഖല, ബീരപ്പ ഗാര്‍ഡന്‍ മെയിന്‍ റോഡ്, ആര്‍ബിഐ ലേ ഔട്ട്, ശാരദ നഗര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

ബുധനാഴ്ച രാവിലെ പത്ത് മുതല്‍ വൈകുന്നേരം 5.30 വരെ സാരക്കി സബ് സ്റ്റേഷന് കീഴിലുള്ള ജെ പി നഗര്‍, സാരക്കി തോട്ട, റോസ് ഗാര്‍ഡന്‍, സിദ്ദേശ്വര തിയറ്ററും സമീപ പ്രദേശങ്ങളും, സിന്ധൂര്‍ ചൗള്‍ട്രി, ഡാല്‍മിയ സിഗ്‌നല്‍, ഡോളേഴ്‌സ് ലേ ഔട്ട്, 100 ഫീറ്റ് റിങ്ങ് റോഡ്, ചൈതന്യ സ്‌കൂള്‍ റോഡ്, എജിഎസ് ലേ ഔട്ട്, അരെഹള്ളി മെയിന്‍ റോഡ്, വാദര പാളയ, അരെഹള്ളി എന്നിടങ്ങളിലും വൈദ്യുതി മുടങ്ങും.

വെള്ളിയാഴ്ച രാവിലെ പത്തുമുതല്‍ 5.30 വരെ കൊഡായി സബ് സ്റ്റേഷന് കീഴിലുള്ള ബിടിഎംസി ലേഔട്ട്, തിപ്പസാന്ദ്ര ,ചന്നമ്മ ഗാര്‍ഡന്‍ തുടങ്ങിയ സ്ഥലങ്ങളിലും, ജയദേവ, സെന്റ് ജോണ്‍ സബ് സ്റ്റേഷന് കീഴിലുള്ള സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.