Follow the News Bengaluru channel on WhatsApp

ഇന്ത്യയില്‍ പ്രതിദിന കോവിഡ് മരണം 5000-ല്‍ എത്തിയേക്കാമെന്ന് പഠനം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് മരണ നിരക്ക് മേയ് മധ്യത്തോടെ 5000-ല്‍ എത്തിയേക്കാമെന്ന് പഠനം. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്യുവേഷന്‍(ഐഎച്ച്എംഇ)നടത്തിയ കോവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഏപ്രില്‍-ആഗസ്റ്റ് മാസങ്ങളില്‍ മൂന്നുലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാമെന്നും ഏപ്രില്‍ പകുതിയോടെ കോവിഡ് രോഗം അഞ്ചാമത്തെ മരണകാരണമായി രാജ്യത്ത് മാറുമെന്നും പഠനം വെളിപ്പെടുത്തുന്നു.

അടുത്ത ആഴ്ചകളില്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകും. മെയ് 10 ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിച്ചുളള പ്രതിദിന മരണനിരക്ക് 5600 ആയി ഉയരും. ഏപ്രില്‍ 12-നും ഓഗസ്റ്റ് ഒന്നിനുമിടയില്‍ 3,29,000 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാം. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരുമെന്നും പഠനത്തില്‍ പറയുന്നു.

സെപ്റ്റംബര്‍ 2020 മുതല്‍ ഫെബ്രുവരി 2021 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെയും മരണത്തിന്റെയും എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തോടെ രോഗവ്യാപനം വീണ്ടും രൂക്ഷമായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കോവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്നപ്പോള്‍ ഉളളതിനേക്കാള്‍ ഇരട്ടിയാണ് ഏപ്രിലില്‍ സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണം.

ഏപ്രില്‍ ഒന്നാം വാരത്തിനും രണ്ടാം വാരത്തിനും ഇടയില്‍ പ്രതിദിനം സ്ഥിരീകരിച്ച പുതിയ കേസുകള്‍ 71 ശതമാനവും പ്രതിദിനമരണനിരക്ക് 55 ശതമാനവും വര്‍ധിച്ചു. മാസ്‌ക് ധരിക്കാന്‍ ജനങ്ങള്‍ വിസമ്മതിച്ചതും ഒത്തുചേരലുകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ പങ്കെടുത്തതുമാണ് ഇത്തരത്തില്‍ കേസുകള്‍ ഉയരുന്നതിന് കാരണമായതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ യജ്ഞത്തിന് രണ്ടാംതരംഗത്തെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷയും പഠന റിപ്പോര്‍ ട്ട് പങ്കുവെക്കുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.