Follow the News Bengaluru channel on WhatsApp

മുംബൈ ബാര്‍ജ് ദുരന്തത്തില്‍ മരണം 37 ആയി; മരിച്ചവരില്‍ മലയാളിയും

മുംബൈ : മുംബൈ ബാര്‍ജ് അപകടത്തില്‍ ഒരു മലയാളി മരിച്ചു. വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. ജോമിഷിൻ്റെ പള്ളിക്കുന്ന് എച്ചോത്ത് വീട്ടിലുള്ളവർക്ക് മരണവിവരം സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്. മൃതദേഹം ജോമിഷിൻ്റേതാണെന്ന് സ്ഥിരീകരിച്ചതായി പിതാവ് ജോസഫ് പറഞ്ഞു. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലട്രിക്കൽസിലെ ജീവനക്കാരനായിരുന്നു ജോമിഷ്.

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അപകടത്തില്‍പെട്ട പി 305 ബാര്‍ജില്‍ ഉണ്ടായിരുന്ന ഇരുപതോളം മലയാളികളെ നാവിക സേന നേരത്തെ രക്ഷപെടുത്തിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ജോമിഷ് ജോസഫിന്റെ മരണം വിവരം പുറത്ത് വരുന്നത്. ബാര്‍ജില്‍ ആകെ 29 മലയാളികളാണ് ഉണ്ടായിരുന്നത്.

മുംബൈ ഹൈയിൽ എണ്ണഖനനവുമായി ബന്ധപ്പെട്ടുള്ള ജോലികളിൽ ഏർപ്പെട്ടിരുന്ന ഒഎൻജിസിയുടെ ജീവനക്കാരാണ് ടൗട്ടെ ചുഴലിക്കാറ്റിൽ അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് മൂന്ന് ബാ‍ർജുകൾ സ്ഥലത്തുണ്ടായിരുന്നു. ഇതിൽ ഒരു ബാ‍ർജ് പൂ‍ർണമായും മുങ്ങിപ്പോയി. ഈ ബാ‍ർജിലുള്ളവരാണ് മരിച്ചവരിലേറെയും. ബാ‍ർജില്‍ ആകെയുണ്ടായിരുന്നത് 261 പേരാണ്. 37 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. 38 പേ‍ർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ബാര്‍ജ് പി 305 ല്‍ ഉണ്ടായിരുന്ന 184 ക്രൂ അംഗങ്ങളെയും വരപ്രദയില്‍ നിന്നുള്ള 2 പേരെയും അടക്കം 186 പേരെ നേവിയും വ്യോമസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയാതായി നാവികസേനാ വക്താവ് പറഞ്ഞു.

ബാര്‍ജ് മുങ്ങാന്‍ തുടങ്ങിയപ്പോള്‍ ജീവനക്കാരെല്ലാം പരിഭ്രാന്തിയിലായെന്നും നിര്‍ദ്ദേശം കിട്ടിയതനുസരിച്ച് എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നു എന്നാണ് രക്ഷപെട്ടവര്‍ പറയുന്നത്. പലരുടെയും വിലപ്പെട്ട രേഖകളും മൊബൈല്‍ ഫോണുകളും നഷ്ടമായി. അതോടെ ബന്ധപ്പെടാന്‍ കഴിയാതെ നൂറു കണക്കിന് കുടുംബങ്ങളും ആശങ്കയിലായി. നാവികസേന രക്ഷക്കെത്തുന്നതിന് മുന്‍പ് ഏകദേശം 14 മണിക്കൂറോളം ലൈഫ് ജാക്കറ്റിന്റെ സുരക്ഷതയില്‍ 10 മീറ്ററോളം ഉയരമുള്ള ശക്തമായ തിരമാലകളെയും വേഗതയേറിയ കാറ്റിനെയും അതിജീവിച്ചു കഴിഞ്ഞവരാണ് ഇവരെല്ലാം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.