Follow the News Bengaluru channel on WhatsApp

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഒന്നായ എസ്​.പി ഫോര്‍ട്ട്​ ആശുപത്രിയില്‍ തീപിടിത്തം. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ്​ തീപിടിത്തമുണ്ടായത്​. ആശുപത്രിക്ക്​ പിന്നിലെ കാന്‍റീനിലായിരുന്നു തീപിടിച്ചത്. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീ പിടിത്തത്തിന്‍റെ കാരണം ഇതുവരെയും വ്യക്​തമായിട്ടില്ല. തീപിടുത്തം ഉണ്ടായതിനാൽ ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. ശസ്ത്രക്രിയകള്‍ അടക്കം കഴിഞ്ഞ രോഗികള്‍ ഇവിടെ ചികിത്സയിലുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.

തീപിടിത്തത്തെ തുടര്‍ന്ന്​ രോഗികള്‍ ചികിത്സയിലുണ്ടായിരുന്ന മുറികളിൽ പുക കയറി. രോഗികളെ ഉടൻ തന്നെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റി. 22 ഓളം രോഗികളാണ്​ പുക കയറിയ മുറികളില്‍ ചികിത്സയിലുണ്ടായിരുന്നത്​. ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സ്ഥലം എം എല്‍ എയും നിയുക്ത മന്ത്രിയുമായ ആന്‍റണി രാജു ആശുപത്രി സന്ദര്‍ശിച്ചു. തീ നിയന്ത്രണവിധേയമെന്ന് അദ്ദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.