Follow the News Bengaluru channel on WhatsApp

ബ്ലാക്ക് ഫംഗസ്; കര്‍ണാടകയില്‍ 200 ഓളം കേസുകള്‍, ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

ബെംഗളുരു: സംസ്ഥാനത്ത് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവരുടെ എണ്ണം 200 കവിഞ്ഞു. കഴിഞ്ഞ ദിവസം കല്‍ബുര്‍ഗിയില്‍ മാത്രം സ്ഥിരീകരിച്ചത് പതിനൊന്ന് പുതിയ കേസുകളാണ്. ഇതോടെ കല്‍ബുര്‍ഗിയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 18 ആയി. ദക്ഷിണ കന്നഡ ജില്ലയില്‍ 8 കേസുകള്‍ കൂടി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ലയില്‍ രോഗബാധിതരായിരുന്ന രണ്ട് പേര്‍ ഇന്നലെ മരിച്ചു. എന്നാല്‍ മരണം ബ്ലാക്ക് ഫംഗസ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഉഡുപ്പിയിലും കഴിഞ്ഞ ദിവസം രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേ സമയം ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. ചില സ്വകാര്യ ആശുപത്രികളില്‍ നിന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് അയക്കുന്നതായി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാ ജില്ലാ ആശുപത്രികളിലും ബെംഗളൂരുവില്‍ ബൗറിംഗ് ആശുപത്രിയിലും ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് കേസുകള്‍ കണ്ടെത്തിയാല്‍ അത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ഉപമുഖ്യമന്ത്രി ഡോ. സി എന്‍ അശ്വത് നാരായണ്‍ പറഞ്ഞു. സംസ്ഥാനത്തെ ആറ് ഡിവിഷന്‍ സെന്ററുകളിലും മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണെന്ന് മന്ത്രി പറഞ്ഞു

ബ്ലാക്ക് ഫംഗസ് രോഗ പ്രതിരോധത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗികള്‍ക്ക് ആവശ്യമായ സമയങ്ങളില്‍ മാത്രം സ്റ്റിറോയ്ഡുകള്‍ നല്‍കുക, ആശുപത്രികളില്‍ ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക, ഐ.സി.യു. വും ആശുപത്രി വാര്‍ഡുകളും ഹൈപ്പോ ക്ലോറൈറ്റ് ഉപയോഗിക്കുക, ആശുപത്രി ഉപകരണങ്ങള്‍ ശുചിയായി സൂക്ഷിക്കുക, ഹ്യൂമിഡിഫയറിലെ വെള്ളം ദിവസേന മാറ്റുക തുടങ്ങിയവ മാര്‍ഗനിര്‍ദേശങ്ങളില്‍ പെടുന്നു.

കോവിഡ് രോഗികളിലും രോഗം ഭേദമായവരിലുമാണ് ബ്ലാക്ക് ഫംഗസ് രോഗം കണ്ടുവരുന്നത്. രോഗലക്ഷണങ്ങള്‍, തടയല്‍, ചികിത്സ എന്നിവ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗിക നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കണ്ണ്, മൂക്ക്, മുഖം, തലച്ചോര്‍ എന്നിവയെ സാരമായി ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗം കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുത്താനും മരണത്തിലേക്ക് നയിക്കാനും സാധ്യത ഏറെയാണ്. ബ്ലാക്ക് ഫംഗസ് രോഗത്തെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും മാരകവുമായ അണുബാധ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.