Follow the News Bengaluru channel on WhatsApp

റെംഡെസിവിര്‍ മരുന്ന്; കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ എസ് എം എസ് സംവിധാനവുമായി സര്‍ക്കാര്‍

ബെംഗളൂരു: റെംഡെസിവിര്‍ മരുന്നുകളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയിലെ വില്‍പ്പനയും തടയാന്‍ എസ് എം എസ് അധിഷ്ഠിത ബുക്കിംഗ് സംവിധാനമൊരുക്കി ആരോഗ്യ വകുപ്പ്. കോവിഡ് പരിശോധനയില്‍ രോഗികള്‍ക്ക് നല്‍കുന്ന എസ്.ആര്‍.എഫ്. ഐഡി ഉപയോഗിച്ചാണ് ആരോഗ്യവകുപ്പിന്റെ വാര്‍ റൂം പോര്‍ട്ടലില്‍ മരുന്ന് ബുക്ക് ചെയ്യേണ്ടത്. റെംഡെസിവിര്‍ ലഭിക്കേണ്ട രോഗിയുടെ ആവശ്യമായ വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കിയാല്‍ ഏത് ആശുപത്രിയില്‍ നിന്നാണ് മരുന്ന് ലഭിക്കുന്നതെന്ന വിവരം എസ്.എം.എസ്. വഴി ലഭിക്കും. ഈ ആശുപത്രിയിലെത്തി മരുന്ന് വാങ്ങാം. ആരോഗ്യ വകുപ്പിന്റെ  https://www.covidwar.karnataka.gov.in/service2/ എന്ന പോര്‍ട്ടലിലാണ് മരുന്ന് ബുക്ക് ചെയ്യേണ്ടത്.

ഏതെങ്കിലും കാരണവശാല്‍ ആശുപത്രികള്‍ മരുന്ന് നിഷേധിക്കുകയാണെങ്കില്‍ പരാതി നല്‍കാനും പോര്‍ട്ടലില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പരാതി ലഭിക്കുന്ന ആശുപത്രികള്‍ക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ സ്റ്റോക്കുള്ള റെംഡെസിവിര്‍ മരുന്നുകളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.

റെംഡെസിവിര്‍ മരുന്നുകള്‍ ആശുപത്രികളില്‍ നിന്നും മോഷ്ടിച്ച് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി സര്‍ക്കാര്‍ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരുമടക്കം നിരവധി പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇത്തരത്തിലുള്ള അനധികൃത മരുന്ന് വില്‍പ്പന തടയാന്‍ ആരോഗ്യവകുപ്പിന്റെയും പോലീസിന്റേയും നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുകയാണ്. എസ്.എം.എസ്. സംവിധാനം വരുന്നതോടെ മരുന്ന് പൂഴ്ത്തിവെപ്പും കരിഞ്ചയിലെ വില്‍പ്പനയും തടയാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.