Follow the News Bengaluru channel on WhatsApp

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മുദ്രപതിപ്പിച്ച് ബിക്കിനി വില്‍പ്പന; ആമസോണിനെതിരെ പ്രതിഷേധം ശക്തം, നടപടി വേണമെന്ന് മന്ത്രി അരവിന്ദ് ലിംബാവലി

ബെംഗളൂരു: കര്‍ണാടകയുടെ ഔദ്യോഗിക മുദ്രപതിപ്പിച്ച് ആമസോണില്‍ ബിക്കിനി വില്‍പ്പന. കന്നഡിഗരുടെ വികാരം വൃണപ്പെടുത്തിയ ആമസോണിനെതിരെ നടപടി വേണമെന്ന് സംസ്ഥാന കന്നഡ സാംസ്കാരിക, വനം വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി ആവശ്യപ്പെട്ടു. കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ വിഷയത്തില്‍ പ്രതിഷേധിക്കുകയും ആമസോണിനെതിരെ ബഹിഷ്‌കരണാഹ്വാനം നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. നേരത്തെ ഗൂഗിളിൽ നിന്നും ഇത്തരത്തിലുള്ള നടപടി ഉണ്ടായതോടെ നിയമനടപടികളിലേക്ക് പോകാൻ സർക്കാർ തീരുമാനിച്ചതാണ്. ആയിരക്കണക്കിന് വർഷങ്ങളുടെ പൈതൃകവും പാരമ്പര്യവും കന്നഡ ഭാഷക്കുണ്ട്. അതിൻ്റെ ശ്രേഷ്ഠത അറിയാതെ ഭാഷയേയും സംസ്ഥാനത്തേയും അപമാനിക്കുന്ന വിദേശ കോർപറേറ്റുകളുടെ നീക്കത്തെ മന്ത്രി രൂക്ഷമായി അപലപിച്ചു

കാനഡയിലും ബ്രിട്ടനിലും ജപ്പാനിലും മെക്‌സിക്കോയിലുമാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നിറങ്ങളും മുദ്രയുമുള്ള ബിക്കിനി വില്‍പ്പനക്ക് എത്തിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മള്‍ട്ടി നാഷനല്‍ കമ്പനികള്‍ കന്നഡയെ തുടര്‍ച്ചയായി അപമാനിക്കുന്നത് നിര്‍ത്തണമെന്നും ആമസോണിനെതിരെ നിയമനടപടി വേണമെന്നും ലിംബാവലി ആവശ്യപ്പെട്ടു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.