കര്‍ണാടകയില്‍ നിന്നും അനധികൃത മദ്യക്കടത്ത്; റിട്ട. അധ്യാപികയും യുവാവും പിടിയില്‍
വയനാട്: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മദ്യം കടത്തിയ റിട്ട. അധ്യാപികയും യുവാവും പിടിയിലായി. ചെന്നലായി മാവുങ്കാല്‍ വീട്ടില്‍ ഇ എം റീത്ത (62), ചോയിമൂല ആലഞ്ചേരി ആസിഫ് പാഷ (33) എന്നിവരാണ് പിടിയിലായത്. കര്‍ണാടക-വയനാട് അതിര്‍ത്തികളായ ബാവലിയും കാട്ടികുളത്തും എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 95 പാക്കറ്റുകളിലായി കൊണ്ടുവന്ന 8.55 ലിറ്റര്‍ മദ്യം ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്റില്‍ വിട്ടു.
കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യവസ്തുക്കളുടെ മറവില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മദ്യവും മയക്കുമരുന്നും കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണ് കേരളത്തിലെ എക്സൈസ് സംഘം. തമിഴ് നാടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചാണ് കടത്തിവിടുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.