Follow the News Bengaluru channel on WhatsApp

ഇലക്ട്രോണിക് സിറ്റി മേല്‍പ്പാലം, അത്തിബലെ ടോള്‍ പ്ലാസ നിരക്കുകളില്‍ വര്‍ധന

ബെംഗളൂരു: ബെംഗളൂരുവിലെ ടോള്‍ പ്ലാസകളിലെ നിരക്കുകള്‍ വര്‍ധിപ്പിച്ചു. ബാംഗ്ലൂര്‍ എലിവേറ്റഡ് ടോള്‍വെ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ഇലക്ട്രോണിക് സിറ്റി മേല്‍പ്പാലം, അത്തിബലെ ടോള്‍ ബൂത്തുകളിലെ നിരക്കാണ് ഉയര്‍ത്തിയത്. പുതുക്കിയ നിരക്കുകള്‍ ജൂലൈ ഒന്നുമുതല്‍ അടുത്ത വര്‍ഷം ജൂണ്‍ 30 വരെ തുടരും.

ഇലക്ട്രോണിക്ക് സിറ്റിയില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 20 രൂപയാണ് ടോള്‍ നിരക്ക്. രണ്ട് വശങ്ങളിലേക്ക് 30 രൂപ. പ്രതിമാസ നിരക്ക് 625 രൂപ. കാര്‍ / ജീപ്പ് എന്നിവക്ക് ഒരുവശത്തേക്ക് 50 രൂപയും രണ്ട് വശങ്ങളിലേക്കുമായി 80 രൂപയുമാണ് ഈടാക്കുക.
അത്തിബെലെ ടോള്‍ പ്ലാസയില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് യാത്ര സൗജന്യമാണ്. കാര്‍ / ജീപ്പ് എന്നിവക്ക് ഒരു വശത്തേക്ക് 30 രൂപയും രണ്ടു വശങ്ങളിലേക്ക് 45 രൂപയുമാണ് ഈടാക്കുക. അത്തിബലെ ടോള്‍ പ്ലാസയില്‍ കാറുകളുടേയും ജീപ്പുകളുടേയും ഒരു മാസത്തെ പാസിന് 70 രൂപ വര്‍ധിപ്പിച്ചു.  ഇതോടെ ഒരു മാസ നിരക്ക് 940 ആയി. ഇലക്ട്രോണിക് സിറ്റി ടോള്‍ പ്ലാസയില്‍ കാറുകള്‍ക്കും ജീപ്പുകള്‍ക്കുമുള്ള ഒരു മാസത്തെ പാസിനും 115 രൂപയോളം വര്‍ധിപ്പിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.