Follow the News Bengaluru channel on WhatsApp

മലയാളി വയോധികന്‍ ബെംഗളൂരുവില്‍ കടവരാന്തയില്‍ മരിച്ചു

ബെംഗളൂരു: മലയാളി വയോധികന്‍ കടവരാന്തയില്‍ മരിച്ചു. ബെംഗളൂരു കലാസി പാളയത്താണ് സംഭവം. പാലക്കാട് സ്വദേശിയെന്ന് സംശയിക്കുന്ന വൃദ്ധനാണ് മരിച്ചത്. അവശനിലയില്‍ കടവരാന്തയില്‍ കിടക്കുന്ന വിവരമറിഞ്ഞ് മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തുകയും ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. ആംബുലന്‍സ് എത്തുമ്പോഴേക്കും ഇദ്ദേഹം മരിച്ചിരുന്നു. പാലക്കാട് സ്വദേശിയാണെന്നും പേര് മുഹമ്മദ് അബ്ബാസ് എന്നാണെന്നും 53 വര്‍ഷം മുമ്പ് നാട്ടില്‍ നിന്നും ബെംഗളൂരുവിലേക്ക് എത്തിയതാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

കലാസിപാളയം പോലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എം.എം.എ. പ്രവർത്തകർക്ക് കൈമാറി. വിലാസം തെളിയിക്കുന്ന രേഖകളൊന്നും താമസസ്ഥലത്തുനിന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ബന്ധുക്കളെ കണ്ടെത്താൻ കഴിയാതായതോടെ എം.എം.എ. പ്രവർത്തകരുടെ നേതൃത്വത്തിൽ മൈസൂരു റോഡ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.