Follow the News Bengaluru channel on WhatsApp

ഡെല്‍റ്റയേക്കാള്‍ മാരകമായ ‘ലാംഡ’ വകഭേദം 30 രാജ്യങ്ങളില്‍ കണ്ടെത്തി; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

ലണ്ടന്‍: ലോകത്ത് ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തേക്കാള്‍ വിനാശകാരിയായ ‘ലാംഡ’ വകഭേദം 30 രാജ്യങ്ങളില്‍ കണ്ടെത്തിയതായി യു.കെ. ആരോഗ്യ മന്ത്രാലയം. കഴിഞ്ഞവർഷം ഓഗസ്റ്റിൽ പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. യു.കെ യില്‍ നിലവില്‍ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകാരോഗ്യസംഘടന നേരത്തേ ലാംഡയെ ആശങ്കപ്പെടുത്തുന്ന വകഭേദമായി പ്രഖ്യാപിച്ചിരുന്നു.

മേയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ സ്ഥിരീകരിച്ച 82 ശതമാനം കോവിഡ് കേസുകളുടെയും സാംപിളുകള്‍ ലാംഡയുടേതാണെന്ന് യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 30നകം എട്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും ലാംഡ റിപ്പോര്‍ട്ട് ചെയ്തതായി പി.എ.എച്ച്.ഒ റീജ്യനല്‍ അഡൈ്വസര്‍ ജെയ്‌റോ മെന്‍ഡസ് വ്യക്തമാക്കി. ഡെൽറ്റയേയും ഡെൽറ്റാ പ്ലസിനേയും അപേക്ഷിച്ച് ലാംഡക്ക് കൂടുതൽ പകർച്ചാ ശേഷിയുണ്ടെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ലാംഡ സ്ഥിരീകരിച്ച ശേഷം പെറുവിൽ മരണനിരക്ക് കുത്തനെ ഉയർന്നെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലായിരുന്നു ഡെല്‍റ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദത്തിനെതിരായ പോരാട്ടം ലോകത്ത് ഇനിയും അവസാനിക്കാത്ത സാഹചര്യത്തിലാണ് ലാംഡ കൂടി എത്തുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.