Follow the News Bengaluru channel on WhatsApp

വിസ്താഡോം ട്രെയിനുകള്‍ ജൂലൈ 11 മുതല്‍; ബുക്കിംങ് ഇന്ന് മുതല്‍, ഹുബ്ബള്ളി – വാസ്‌കോ ട്രെയിനില്‍ വിസ്താഡോം കോച്ചുകള്‍ ഏര്‍പ്പെടുത്താനും റെയില്‍വെ ഒരുങ്ങുന്നു

ബെംഗളൂരു: സംസ്ഥാനത്ത് വിസ്താഡോം കോച്ചുകള്‍ ഘടിപ്പിച്ചുള്ള ട്രെയിന്‍ സര്‍വീസ് റെയില്‍വേ ജൂലൈ 11 ലേക്ക് നീട്ടി. നേരത്തെ ജൂലൈ 7 മുതലായിരുന്നു സര്‍വീസ് പ്രഖ്യാപിച്ചിരുന്നത്. യാത്രക്കാരുടെ അഭ്യര്‍ഥനമാനിച്ചാണ് സര്‍വീസ് ആരംഭിക്കുന്നത് വാരാന്ത്യത്തിലേക്ക് മാറ്റിയതെന്ന് റെയില്‍വെ അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കും.

മംഗളൂരു ജങ്ഷന്‍- യശ്വന്തപുര- മംഗളൂരു ജങ്ഷന്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ തീവണ്ടി ( 06540 / 06530) യാണ് 11-ന് സര്‍വീസ് തുടങ്ങുക. യശ്വന്തപുര- കാര്‍വാര്‍- യശ്വന്തപുര എക്‌സ്പ്രസ് സ്‌പെഷ്യല്‍ ( 06211/06212) 12 മുതലും യശ്വന്തപുര- മംഗളൂരു ജങ്ഷന്‍- യശ്വന്തപുര സ്‌പെഷ്യല്‍ എക്‌സ്പ്രസ് ( 06575/06576) 13 മുതലും സര്‍വീസ് തുടങ്ങും.

അതേ സമയം ഹുബ്ബള്ളി – വാസ്‌കോ ട്രെയിനില്‍ വിസ്താഡോം കോച്ചുകള്‍ ഏര്‍പ്പെടുത്താനും റെയില്‍വെ ഒരുങ്ങുന്നുണ്ട്. പശ്ചിമഘട്ടത്തിലെ അതിസുന്ദരമായ മലനിരകള്‍ കടന്നാണ് ഹുബ്ബള്ളിയില്‍ നിന്നും ഗോവയിലെ വാസ്‌കോയിലേക്കുള്ള യാത്ര. പ്രശസ്തമായ ദൂത് സാഗര്‍ വെള്ളച്ചാട്ടമടക്കം നിരവധി മനോഹര കാഴ്ച്ചകളാണ് ഈ പാതയിലുള്ളത്.

പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം എന്നതാണ് വിസ്താഡോം കോച്ചുകളെ ഏറെ പ്രിയപ്പെട്ടതാക്കുന്നത്. പുറം കാഴ്ചകൾ കാണാൻ കഴിയുന്ന ഗ്ലാസ് പാനലുകൾ കോച്ചുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. 180 ഡിഗ്രി വരെ തിരിക്കാവുന്ന സീറ്റുകൾ, ഡിജിറ്റൽ ഡിസ്‌പ്ലേ സംവിധാനം, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, സ്പീക്കറുകൾ, നിരീക്ഷണ ക്യാമറ, വൈ- ഫൈ, പ്രത്യേക മൊബൈൽ ചാർജിങ് പോയിന്റുകൾ, ഭക്ഷണം കഴിക്കാൻ സീറ്റിനുമുന്നിൽ ഘടിപ്പിച്ചിച്ച മടക്കിവെക്കാവുന്ന ടേബിൾ, വീൽച്ചെയറിനുള്ള പ്രത്യേക സൗകര്യം തുടങ്ങിയവയെല്ലാം വിസ്താഡോം കോച്ചുകളിലുണ്ട്.

വിസ്താഡോം കോച്ചുകൾ ഘടിപ്പിച്ച ട്രെയിനുകൾ നിലവിൽ ഗോവ -മുംബൈ, കാശ്മീർ, ഡാർജിലിംഗ്, സിംല എന്നിവിടങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. മാർച്ചിൽ സർവീസ് തുടങ്ങാൻ നിശ്ചയിരുന്ന വിസ്താഡോം സർവീസ് കോവിഡ് സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.