Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലേക്കുള്ള കേരള ആര്‍.ടി.സി സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കേരളം; കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍.ടി.സി. ബസുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

ബെംഗളൂരു: ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ ജൂലൈ 12 മുതല്‍ ആരംഭിക്കുമെന്ന് കര്‍ണാടക അറിയിച്ചു. കേരള ആര്‍ടിസി കര്‍ണാടകയിലേക്ക് സര്‍വീസുകള്‍ നടത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ലെങ്കിലും കര്‍ണാടക സര്‍ക്കാറിന്റെ മറുപടിക്കായി കാത്തു നില്‍ക്കുകയാണെന്നും അനുമതി ലഭിക്കുന്ന പക്ഷം ജൂലൈ പന്ത്രണ്ടാം തീയതി തന്നെ സര്‍വീസുകള്‍ ആരംഭിക്കുമെന്നും കേരള കേരള പൊതുഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.

അനുമതി ലഭിച്ചാല്‍ കോഴിക്കോട്-കാസറഗോഡ് വഴിയായിരിക്കും സര്‍വീസ് നടത്തുകയെന്നും യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സര്‍വീസുകളായിരിക്കും നടത്തുകയെന്നും മന്ത്രി അറിയിച്ചു. തമിഴ് നാട് സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പാലക്കാട് -സേലം വഴിയുള്ള സര്‍വീസുകള്‍ ആരംഭിക്കില്ലെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

കര്‍ണാടക ആര്‍.ടി.സിയുടെ കേരളത്തിലേക്കുള്ള സര്‍വീസുകളുടെ റിസര്‍വേഷന്‍ ബുധനാഴ്ച രാത്രിയോടെ ആരംഭിച്ചിട്ടുണ്ട്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതിന്റെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബ്ബന്ധമായും കരുതണം. കേരളത്തില്‍ നിന്നും ദിവസേന കര്‍ണാടകയിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍, കച്ചവട ആവശ്യത്തിന് വരുന്നവര്‍, മറ്റുള്ളവര്‍ എന്നിവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. മാസ്‌ക് ധരിക്കല്‍ അടക്കമുള്ള എല്ലാ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും സര്‍വീസ് നടത്തുക. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചായിരിക്കും സര്‍വീസ് പുറപ്പെടുകയെന്നും അധികൃതര്‍ അറിയിച്ചു.

ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജൂണ്‍ 21 മുതല്‍ ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്കും ജൂണ്‍ 25 മുതല്‍ മഹാരാഷ്ട്രയിലേക്കും കര്‍ണാടക ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.

വടക്കന്‍ കേരളത്തിലേക്ക് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ലോക് ഡൗണിനെ തുടര്‍ന്ന് മലബാര്‍ മേഖലയിലേക്കുണ്ടായ യാത്രാ പ്രശ്‌നത്തിന് ഏറെ ആശ്വാസമാണ്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള താല്‍കാലികമായി നിര്‍ത്തിവെച്ച ട്രെയിനുകളില്‍ തെക്കന്‍ കേരളത്തിലേക്കുള്ള ചില ട്രെയിനുകള്‍ റെയില്‍വേ പുനരാംരംഭിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലേക്കുള്ള ഏക ട്രെയിനായ യശ്വന്തപുര- കണ്ണൂര്‍ എക്‌സ്പ്രസ് (16527) ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് മലബാറില്‍ നിന്നും വിവിധ മേഖലകളിലെ തൊഴിലാളികളടക്കം നിരവധി പേരാണ് തിരിച്ചെത്തുന്നതില്‍ ദുരിതം നേരിടുന്നത്. ഇരു ആര്‍ടിസികളുടെ സര്‍വീസുകള്‍ നിലവില്‍ വരുന്നതോടെ മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.