Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ നിന്നും കേരള ആർടിസി ബസുകൾ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും; റിസർവേഷൻ തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള കേരള ആർടിസിയുടെ സർവീസുകൾ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. നാല് സർവീസുകളാണ് ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് വഴിയുള്ള സർവീസുകൾ ആരംഭിച്ചിട്ടില്ല. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങിളിലേക്കാണ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്. കോഴിക്കോട് വഴിയാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ്. ഓൺലൈൻ റിസർവേഷൻ വ്യാഴാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ചു.

ജൂലൈ 12 ന് ബെംഗളൂരുവിൽ നിന്നുള്ള സർവീസുകൾ

ഉച്ചക്ക് 12 മണി
ബെംഗളൂരു- കോഴിക്കോട്- സൂപ്പർ എക്സ്പ്രസ് എയർ ബസ്
(മൈസൂരു, ബത്തേരി വഴി)
ഉച്ചക്ക് 3. 25
ബെംഗളൂരു – തിരുവനന്തപുരം – എ.സി മൾട്ടി ആക്സിൽ
(മൈസൂരു- കോഴിക്കോട്- തൃശ്ശൂർ -ആലപ്പുഴ വഴി)
രാത്രി 8 മണി
ബെംഗളൂരു- കോഴിക്കോട് -സൂപ്പർ ഫാസ്റ്റ്
(മൈസൂരു- കൽപ്പറ്റ വഴി)
രാത്രി 9.30
ബെംഗളൂരു- കണ്ണൂർ-സൂപ്പര്‍ എക്സ്പ്രസ് എയര്‍ ബസ്
(മൈസൂരു, വീരാജ്പേട്ട, ഇരിട്ടി, കൂത്തുപറമ്പ്, തലശ്ശേരി വഴി)

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും യാത്ര. നിലവിൽ കേരളത്തിലേക്ക് പോകുന്നവർക്ക് 72 മണിക്കൂറില്‍ കവിയാത്ത ആർടി.പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്ര ചെയ്യുന്നവര്‍ വിവരങ്ങള്‍ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നുമാണ് കേരള സര്‍ക്കാരിന്റെ നിർദേശം.

തിരുവനന്തപുരത്തു നിന്നും ബെംഗളൂരുവിലേക്ക് (കോഴിക്കോട് വഴി) ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് എ.സി മൾട്ടി ആക്സിൽ ബസ് സർവീസ് നടത്തും. കണ്ണൂരുവിൽ നിന്നുള്ള രണ്ട് സർവീസുകളും കോഴിക്കോടു നിന്നുള്ള രണ്ടു സർവീസുകളും ജൂലൈ 12 മുതൽ ആരംഭിക്കും. യാത്രക്കാര്‍ വർധിക്കുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കും.

കർണാടക ആർടിസി ബസുകളും തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഇരു ആർടിസികളും സര്‍വീസ് ആരംഭിക്കുന്നതോടെ ലോക് ഡൌണിനെ തുടര്‍ന്നുള്ള വടക്കൻ ജില്ലകളിലെ യാത്രാ ക്ലേശത്തിന് ഒരളവുവരെ പരിഹാരമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള ആർടിസിയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കാം :
https://online.keralartc.com/oprs-web/

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.