Follow the News Bengaluru channel on WhatsApp

ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെപ്പും നിയന്ത്രിക്കാന്‍ കര്‍ണാടക നിയമനിര്‍മാണത്തിനൊരുങ്ങുന്നു

ബെംഗളൂരു: ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെപ്പും നിയന്ത്രിക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. നിയമത്തിന്റെ കരട് തയ്യാറാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെപ്പും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറില്‍ ഡി.ആര്‍ ശാരദ എന്ന വ്യക്തി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അഭയ് ശ്രീനിവാസ് ഒകയുടെ മുമ്പാകെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി പി. രവികുമാര്‍, കരട് തയ്യാറാക്കിയ വിവരം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.

നിയമവിദഗ്ധര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സംസ്ഥാന കാബിനറ്റിലെ അംഗീകാരം എന്നിവക്ക് ശേഷം നിയമസഭയുടെ അംഗീകാരത്തിനായി കരട് സമര്‍പ്പിക്കുമെന്നും അംഗീകാരം ലഭിച്ചാല്‍ ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് അറിയിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. മന്ത്രിസഭയുടേ അംഗീകാരം ലഭിച്ചാലുടന്‍ അഭ്യന്തര വകുപ്പ് ഇതു സംബന്ധിച്ചുള്ള കരട് ബില്‍ ഇരു സഭകളിലും അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.