Follow the News Bengaluru channel on WhatsApp

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. 74 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഒന്നര വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ഏതാനും ദിവസങ്ങളിലായി ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഭൗതീക ശരീരം ഇന്ന് വൈകിട്ട് ഏഴ് മണി വരെ പരുമല പള്ളിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. പരുമല പളളിയിലെ വിടവാങ്ങല്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം രാത്രി എട്ട് മണിയോടെ ഭൗതീക ശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ ദേവലോകം അരമന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും.

തൃശൂര്‍ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ.എഐപ്പിന്റേയും കുഞ്ഞീട്ടിയമ്മയുടെയും മകനായി 1946 ആഗസ്റ്റ് 30നായിരുന്നു ജനനം.പോള്‍ എന്നായിരുന്നു പേരു്. പഴഞ്ഞി ഗവ: ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളജ് ,കോട്ടയം സി.എം.എസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.ബിരുദാനന്തര പഠനത്തിന് ശേഷം കോട്ടയത്തെ ഓര്‍ത്തഡോക്‌സ് വൈദീക സെമിനാരിയിലും സെറാംപൂര്‍ സര്‍വ്വകലാശാലയില്‍ നിന്നു മായി വൈദീക പഠനം പൂര്‍ത്തിയാക്കി.1972-ല്‍ ശെമ്മാശപട്ടവും 1973-ല്‍ കശീശ പട്ടവും സ്വീകരിച്ചു.1982- ഡിസംബര്‍ 28ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1985-മെയ് 15ന് പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്‌ക്കോപ്പയായി സ്ഥാനാഭിഷിക്തനായി. തുടര്‍ന്ന് പുതതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ ആദ്യത്തെ മെത്രോപ്പോലീത്തായി. 2006 ഒക്ടോബര്‍ 12 ന് നിയുക്ത കത്തോലിക്കയായി തിരഞ്ഞെടുത്തു.

2010 നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ചരിത്രത്തില്‍ പരുമല തിരുമേനിക്ക് ശേഷം മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്നു മോര്‍ പൗലോസ് ദ്വിതീയന്‍. വചനം വിടരുന്നു, വിനയസ്‌മിതം, നിഷ്‌കളങ്കതയുടെ സൗന്ദര്യം, അനുഭവങ്ങൾ ധ്യാനങ്ങൾ, ജീവിതക്കാഴ്‌ചകൾ എന്നീ പുസ്തകങ്ങൾ രചിച്ചു. ഏക സഹോദരൻ: കെ ഐ തമ്പി.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.