Follow the News Bengaluru channel on WhatsApp

കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ സംഘം എസ്.ഐയുടെ സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചു; തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് മര്‍ദനം

ബെംഗളൂരു: കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ സംഘം എസ്.ഐയുടെ സംഭാഷണം മൊബൈല്‍ഫോണില്‍ റെക്കാര്‍ഡ് ചെയ്യാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പോലീസുകാരിയെയും കോണ്‍സ്റ്റബിളിനെയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ബുധനാഴ്ച വൈകിട്ട് മംഗളൂരു ഉര്‍വ പോലീസ് സ്റ്റേഷനിലാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന നോയല്‍ സെക്വിയേര, ജോണ്‍ സെക്വിയേര എന്നിവര്‍ക്കെതിരെ പോലീസുകാരെ മര്‍ദിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് ഉര്‍വ പൊലീസ് കേസെടുത്തു. ഐപിസി 354, 353 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിലെ അറ്റകുറ്റപ്പണിയും ജലവിതരണവും സംബന്ധിച്ച പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഉര്‍വ പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജല കണക്ഷന്‍ പുനരാരംഭിക്കുകയും കേസുകള്‍ പിന്‍വലിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകിട്ട് നോയല്‍ സെക്വിയേര, ജോണ്‍ സെക്വിയേര എന്നിവരും ഒരു യുവതിയും പൊലീസ് സ്റ്റേഷനില്‍ എത്തുകയും ചര്‍ച്ചക്കിടെ എസ്.ഐയുടെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് പോലീസുകാരും കോണ്‍സ്റ്റബിളും തടയാന്‍ ശ്രമിച്ചതോടെയാണ് അതിക്രമം നടന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.