Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലെ നേതൃമാറ്റം; യെദിയൂരപ്പയെ പിന്തുണച്ച് ലിംഗായത്ത് നേതാക്കള്‍

ബെംഗളൂരു: കര്‍ണാടകയില്‍ ഉടന്‍ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ യെദിയൂരപ്പക്ക് പിന്തുണയുമായി ലിംഗായത്ത് നേതാക്കള്‍ രംഗത്ത്. യെദിയൂരപ്പക്ക് പിന്തുണയുമായി ബലെഹൊസൂര്‍ മഠത്തിലെ ലിംഗേശ്വര്‍ സ്വാമിയുടെ നേതൃത്വത്തില്‍ 30 ഓളം മഠാധിപന്‍മാര്‍ ചൊവ്വാഴ്ച ബെംഗളൂരുവിലെ യെദിയൂരപ്പയുടെ വീട്ടിലെത്തി. യെദിയൂരപ്പയെ സന്ദർശിച്ച സ്വാമിമാർ തങ്ങളുടെ പിന്തുണ അദ്ദേഹത്തെ അറിയിച്ചു. രാജിവെക്കുകയാണെങ്കിൽ അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനുള്ള സമ്മർദ്ദം ലക്ഷ്യമിട്ടാണ് സ്വാമിമാർ പിന്തുണയുമായി എത്തിയത്. കർണാടകയിലെ 500 മഠാധിപതികളെ വിളിച്ചു ചേർത്ത് യെദിയൂരപ്പക്ക് പിന്തുണ പ്രഖ്യാപിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾക്കും ലിംഗായത്ത് നേതൃത്വം ഒരുങ്ങുന്നുണ്ടെന്നാണ് സൂചനകൾ. യെദിയൂരപ്പയെ മാറ്റിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് വീര സോമേശ്വര ശിവാചാര്യ സ്വാമി ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം.ബി പാട്ടീല്‍, ഷാമന്നൂര്‍ ശിവശങ്കരപ്പ എന്നിവരും യെദിയൂരപ്പയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. യെദിയൂരപ്പയെ നിര്‍ബന്ധിപ്പിച്ച് രാജിവെപ്പിക്കാന്‍ ഒരുങ്ങുന്ന പക്ഷം ഐക്യദാര്‍ഢ്യവുമായി ഒപ്പമുണ്ടാകുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. സമുദായം യെദിയൂരപ്പക്ക് ഒപ്പമാണെന്ന് അഖിലേന്ത്യാ വീരശൈവ മഹാസഭയുടെ അധ്യക്ഷന്‍ കൂടിയായ ഷാമന്നൂര്‍ ശിവശങ്കരപ്പ പറഞ്ഞു.

18 ശതമാനത്തോളം വരുന്ന വീര ശൈവ ലിംഗായത്ത് സമുദായം ബിജെപിയുടെ സുപ്രധാന വോട്ട് ബാങ്കാണ്. ഇതേ സമുദായാംഗമായ യെദിയൂരപ്പ് സമുദായ നേതാക്കള്‍ക്കിടയില്‍ മികച്ച സ്വാധീനവുമുണ്ട്. യെദിയൂരപ്പയെ മാറ്റിയാല്‍ ബി.ജെപിക്ക് ലിംഗായത്ത് വോട്ട് ബാങ്കിന്റെ അടിത്തറ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും യെദിയൂരപ്പ മാറ്റാനുള്ള വിമത ശ്രമങ്ങള്‍ സംസ്ഥാന ബിജെപിയില്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും യെദിയൂരപ്പയെപോലെ ജനസമ്മതനായ മറ്റൊരു നേതാവ് കര്‍ണാടക ബിജെപിയിലില്ല എന്നതാണ് യാഥാര്‍ഥ്യം. മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന അരഡസനിലേറെ നേതാക്കള്‍ കര്‍ണാടകയില്‍ ഉണ്ടെങ്കിലും അവര്‍ക്കൊക്കെ യാതൊരു രാഷ്ട്രീയ സ്വാധീനമോ ഇല്ലെന്ന് തിരിച്ചറിയുന്ന കേന്ദ്ര നേതൃത്വം കരുതലോടെയാണ് ഈ വിഷയങ്ങളില്‍ ഇടപ്പെടുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.