Follow the News Bengaluru channel on WhatsApp

മഴക്ക് നേരിയ ശമനം; നാലു ജില്ലകളിൽ വ്യാപകമായ മണ്ണിടിച്ചലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: കര്‍ണാടകയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി മഴ തുടരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യാദ്ഗിര്‍, കലബുര്‍ഗി, റായ്ച്ചൂര്‍, ഉത്തര കന്നട, ബിദാര്‍, ഗദഗ്, ധാര്‍വാഡ്, ഹാവേരി, ബെളഗാവി ജില്ലകളില്‍ അതീവ ജാഗ്രത തുടരണം. ഈ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത തുടര്‍ച്ചയായ മഴയില്‍ വന്‍തോതില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിക്കബെല്ലാപുര, കുടക്, ഹാസൻ, ബെളഗാവി ജില്ലകളിൽ വ്യാപകമായ മണ്ണിടിച്ചലിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉത്തര കന്നട ജില്ലയിലെ കാസില്‍ റോക്കില്‍ ഞായറാഴ്ച 36 എംഎം മഴയും, ശിവമോഗ ജില്ലയിലെ ഹൊസനഗറില്‍ 41 എംഎം മഴയും രേഖപ്പെടുത്തി. കുടകിലെ ഭാഗമണ്ഡലയില്‍ 39 എംഎം മഴ ലഭിച്ചു.

തുംഗഭദ്ര നദിക്ക് സമീപം താമസിക്കുന്നവര്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍മാട്ടി റിസര്‍വോയറിന്റെ സമീപത്തുള്ളവരേും മാറ്റുന്നതിനായി നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 22,500 പേരെയാണ് വിവിധ പ്രദേശങ്ങളിൽനിന്ന് മാറ്റിത്താമസിപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ മുഴുവൻ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്ന് അതാത് ജില്ലാഭരണകൂടങ്ങൾ അറിയിച്ചിട്ടുണ്ട്. മൂന്നുദിവസംകൂടി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നതിനാൽ കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വീടുകളിലും റോഡുകളിലും വെള്ളം കയറിയിരുന്നു. നഗരത്തിലുടനീളം നിരവധി പ്രദേശങ്ങളില്‍ ശരാശരി 30 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മഹാദേവപുര മേഖലയിലെ ദൊഡ്ഡനഗുണ്ഡി വാര്‍ഡില്‍ 56.5 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. യെലഹങ്ക (17 എംഎം), ജക്കൂര്‍ (16എംഎം), എച്ച്എംടി പ്രദേശം (16.5), നഗരത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലെ പീനിയ, ദാസറഹള്ളി, കൊട്ടിഗെപാളയ തുടങ്ങിയ സ്ഥലങ്ങളില്‍ 36 എംഎം മുതല്‍ 39 എംഎം വരെ മഴ രേഖപ്പെടുത്തി.

ഡോംലൂരിലെ ഗൗതം നഗറില്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. 65 ലധികം വീടുകളാണ് ഈ പ്രദേശത്തുള്ളത്. കൂടാതെ വില്‍സണ്‍ ഗാര്‍ഡന്‍, ശാന്തിനഗര്‍, ജയനഗര്‍, യശ്വന്ത്പുരം, മല്ലേശ്വരം, രാജാജിനഗര്‍, ബസവേശ്വരനഗര്‍, വിജയനഗര്‍, ആര്‍.ടി നഗര്‍, ഹെബ്ബാള്‍, ശിവാജിനഗര്‍, എംജി റോഡ്, കോറമംഗല, ബനശങ്കരി എന്നിവിടങ്ങളിലെ റോഡുകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. വെള്ളക്കെട്ട് രൂപപ്പെട്ട പ്രദേശങ്ങളിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് വഴിയടച്ചു. വെള്ളമിറങ്ങിയതിനുശേഷമാണ് ബാരിക്കേഡുകൾ മാറ്റിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.