Follow the News Bengaluru channel on WhatsApp

ചാരപ്പണി; ഗൂഗിള്‍ 80 പേരെ പിരിച്ചുവിട്ടു

കാലിഫോര്‍ണിയ: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനും ചാരപ്പണി നടത്തിയതിനും 80 ജീവനക്കാരെ പിരിച്ചുവിട്ടതായി ഗൂഗിള്‍. 2018 നും 2020 നും ഇടയിലുള്ള കാലയളവിലാണ് ഇവരെ പിരിച്ചുവിട്ടതെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ വൈസ് മദര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നടപടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാത്രം 36 പേരെയാണ് പിരിച്ചുവിട്ടത്. 2018-ല്‍ 18 പേരേയും 2019-ല്‍ 26 പേരേയും സുരക്ഷാ പ്രശ്നത്തിന്റെ പേരില്‍ പിരിച്ചുവിട്ടു. ജീവനക്കാര്‍ ഗൂഗിളിന്റെ സുരക്ഷാ നയം ലംഘിച്ചത് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജീവനക്കാര്‍ യൂസര്‍ ഡാറ്റകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കുടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു.

സമാനമായ സംഭവം ഫേസ് ബുക്കിനുമുണ്ടായതായി മദര്‍ ബോര്‍ഡ് വെളിപ്പെടുത്തുന്നുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തിയ 52 പേരെ 2014-2015 കാലയളവില്‍ പിരിച്ചുവിട്ടതായി മദര്‍ ബോര്‍ഡ് പറയുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.