Follow the News Bengaluru channel on WhatsApp

ബസവരാജ് ബൊമ്മൈ മന്ത്രിസഭ; മന്ത്രിമാര്‍ക്ക് വകുപ്പുകളായി, ആഭ്യന്തരം അരഗ ജ്ഞാനേന്ദ്രക്ക്, ആർ അശോക, ഡോ. സി. എന്‍ അശ്വത് നാരായണ്‍, ഡോ.കെ സുധാകര്‍ എന്നിവര്‍ നേരത്തെയുള്ള വകുപ്പുകള്‍ നിലനിര്‍ത്തി

ബെംഗളൂരു: ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ അനുവദിച്ച് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് വിജ്ഞാപനം ഇറക്കി. നേരത്തെ ബസവരാജ് ബൊമ്മൈ കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് മന്ത്രിസഭയിലെ പുതുമുഖമായ അരഗ ജ്ഞാനേന്ദ്രക്ക് നല്കി. യെദിയൂരപ്പ മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന ആര്‍.അശോക, ഡോ. സി. എന്‍ അശ്വത് നാരായണ്‍, ഡോ.കെ സുധാകര്‍ എന്നിവരടക്കം ഏറെ പേരും നേരത്തെയുള്ള വകുപ്പുകള്‍ നിലനിര്‍ത്തി.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്റലിജന്‍സ്, ബെംഗളൂരു വികസനം, ധനകാര്യം, കാബിനറ്റ് അഫയേഴ്സ് തുടങ്ങിയവ കൈകാര്യം ചെയ്യും. പുതുതായി രൂപീകരിച്ച പട്ടികവര്‍ഗ ക്ഷേമ വകുപ്പും ഗതാഗത വകുപ്പും ബി. ശ്രീരാമുലുവിന് നല്‍കി.മറ്റൊരു പുതുമുഖമായ ബി.സി. നാഗേഷിനാണ് പ്രൈമറി, ഹയര്‍ സെക്കന്‍ഡറി വകുപ്പുകള്‍ നല്‍കിയിരിക്കുന്നത്. നേരത്തെ ഖനി മന്ത്രിയായിരുന്ന മുരുകേഷ് നിരാണിക്ക് ചെറുകിട- വന്‍കിട വ്യവസായ വകുപ്പ് നല്‍കി. ശശികല ജൊല്ലെയാണ് മുസ്‌റായി (ദേവസ്വം), ഹജ്ജ്, വക്കഫ് മന്ത്രി.

മുഖ്യമന്ത്രിയടക്കം 40 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. വകുപ്പുകള്‍ കൈകാര്യം ചെയ്തതിലെ രണ്ട് വര്‍ഷത്തെ പരിചയം പരിഗണിച്ചാണ് നേരത്തെയുള്ള വകുപ്പുകള്‍ തന്നെ മന്ത്രിമാരിൽ ചിലർക്ക് നല്‍കിയത്. യെദിയൂരപ്പ മന്ത്രിസഭയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഉപമുഖ്യമന്ത്രിമാരില്ല എന്നതും പ്രത്യേകതയാണ്.

മന്ത്രിമാരും വകുപ്പുകളും:

1. ബസവരാജ് ബൊമ്മെ (മുഖ്യമന്ത്രി) -ധനകാര്യം, ഡി.പി.എ.ആർ., ഇന്റലിജൻസ് കാബിനറ്റ് അഫയേഴ്‌സ്, ബെംഗളൂരു വികസനം

2. അരഗ ജ്ഞാനേന്ദ്ര -ആഭ്യന്തരം

3. ഗോവിന്ദ് കാർജോൾ -ജലസേചനം

4. കെ.എസ്. ഈശ്വരപ്പ -ഗ്രാമവികസനം, പഞ്ചായത്തീരാജ്

5. ആർ. അശോക് -റവന്യൂ

6. ബി. ശ്രീരാമലു -ഗതാഗതം, പട്ടികവർഗവികസനം

7. വി. സോമണ്ണ -ഭവനം

8. ഉമേഷ് കട്ടി -വനം, ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം

9. എസ്. അംഗാര -മത്സ്യബന്ധനം, തുറമുഖം, ഉൾനാടൻ ഗതാഗതം

10. ജെ.സി. മധുസ്വാമി -ചെറുകിട ജലസേചനം, നിയമം, പാർലമെന്ററി കാര്യം

11. അശ്വത് നാരായൺ -ഉന്നത വിദ്യാഭ്യാസം, ഐ.ടി., ബി.ടി., ശാസ്ത്രസാങ്കേതികം, നൈപുണി വികസനം

12. സി.സി. പാട്ടീൽ -പൊതുമരാമത്ത്

13. ആനന്ദ് സിങ് -പരിസ്ഥിതി, ടൂറിസം

14. കോട്ട ശ്രീനിവാസ പൂജാരി -സാമൂഹിക-പിന്നാക്കക്ഷേമം

15. പ്രഭു ചൗഹാൻ -മൃഗസംരക്ഷണം

16. മുരുഗേഷ് നിറാനി -വ്യവസായം

17. ശിവറാം ഹെബ്ബാർ -തൊഴിൽ

18. എസ്.ടി. സോമശേഖർ -സഹകരണം

19. ബി.സി. പാട്ടീൽ -കൃഷി

20. ബൈരതി ബസവരാജ് -നഗരവികസനം

21. കെ. സുധാകർ -ആരോഗ്യ-കുടുംബക്ഷേമം, ആരോഗ്യ വിദ്യാഭ്യാസം

22. കെ. ഗോപാലയ്യ -എക്സൈസ്

23. ശശികല ജൊല്ലെ -മുസരി, ഹജ്ജ്, വക്കഫ്

24. എം.ടി.ബി. നാഗരാജ് -മുനിസിപ്പൽ ഭരണം, ചെറുകിട വ്യവസായം

25. നാരായണഗൗഡ -സെറികൾച്ചർ, യുവജന ശാക്തീകരണം, കായികം

26. ബി.സി. നാഗേഷ് -വിദ്യാഭ്യാസം

27. വി. സുനിൽകുമാർ -ഊർജം, കന്നഡ, സംസ്കാരം

28. ഹാലപ്പ ആചാർ -ഖനി, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം

29. ശങ്കർ ബി. പാട്ടീൽ മുനേനകൊപ്പ -കൈത്തറി, ടെക്സ്റ്റൈൽസ്, കരിമ്പുവികസനം

30. മുനിരത്ന -ഹോർട്ടിക്കൾച്ചർ, ആസൂത്രണം

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.