ഓണതിരക്ക്; കേരള ആര്.ടി.സി കോഴിക്കോട്ടേക്ക് രണ്ട് ബസ് സര്‍വീസുകള്‍ കൂടി ഏര്‍പ്പെടുത്തി
ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കേരള ആര്.ടി.സി.
മൈസൂരൂ-ബത്തേരി വഴി കോഴിക്കോടേക്ക് രാത്രി 11.30 ന് സൂപ്പര്‍ എക്സ്പ്രസും, രാത്രി 11.40 ന് സൂപ്പര്‍ ഡീലക്സ് ബസുമാണ് പുതുതായി ഏര്‍പ്പെടുത്തിയത്. 18, 19, 20 തീയതികളിലാണ് ഇവ സര്‍വീസ് നടത്തുക. രണ്ടു പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ കോഴിക്കോട് ഭാഗത്തേക്കുള്ള ആകെ സര്‍വീസുകളുടെ എണ്ണം എട്ടാകും.
യാത്രക്കാരുടെ തിരക്ക് ഏറിയതിനാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് ഒരു മള്‍ട്ടി ആക്സില്‍ എ.സി. ബസ് കൂടി ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകളുടെ എണ്ണം രണ്ടായി. നിലവില്‍ കണ്ണൂരിലേക്കും തലശ്ശേരിയിലേക്കുമായി നാലു ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കുടകില്‍ രാത്രി കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ബത്തേരി വഴിയാണ് കേരളത്തിലേക്കുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക് :https://online.keralartc.com/oprs-web/avail/services.do
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.