Follow the News Bengaluru channel on WhatsApp

ബിഎച്ച് സീരീസ്; രാജ്യം മുഴുവന്‍ ഒറ്റ വാഹന രജിസ്‌ട്രേഷന്‍, പുതിയ സംവിധാനവുമായി കേന്ദ്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്‌ട്രേഷനാണ് ആരംഭിക്കുന്നത്. പുതിയ വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷന്‍ മാര്‍ക്കിനെ കുറിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സംസ്ഥാനം വിട്ട് മറ്റൊരിടത്തേക്ക് താമസം മാറുമ്പോള്‍ വാഹനങ്ങള്‍ അതതിടത്ത് വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടിവരുന്നത് ഒഴിവാക്കാനാണ് കേന്ദ്ര സര്ക്കാരിന്റെ പുതിയ നടപടി. പ്രതിരോധസേനകളില്‍ ജോലി ചെയ്യുന്നവര്‍, കേന്ദ്ര– സംസ്ഥാന സര്‍ക്കാര്‍- -പൊതുമേഖലാ ജീവനക്കാര്‍, നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യസ്ഥാപന ജീവനക്കാര്‍ എന്നിവര്‍ക്ക് വാഹനങ്ങള്‍ ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്യാം.

സെപ്തംബര്‍ 15ന് നിലവില്‍വരും. YY BH 0000 XX എന്ന ക്രമത്തിലാണ് ഭാരത് പരമ്പരയില്‍ രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കുക. YY–വാഹനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന വര്‍ഷം, BH–ഭാരതിന്റെ ചുരുക്കം, –0000 മുതല്‍ 9999 വരെയുള്ള അക്കങ്ങള്‍, XX—AA മുതല്‍ ZZ വരെയുള്ള അക്ഷരങ്ങള്‍ എന്ന രീതിയില്‍ ഉപയോഗിക്കും. ഉടന്‍ തന്നെ വാഹനങ്ങള്‍ ബിഎച്ച് സീരിസിലേക്ക് മാറ്റുന്നത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്‌ട്രേഷന്‍ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിക്കാന്‍ സഹായിക്കും. ഇതുവരെ, 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 47 പ്രകാരം, വാഹന ഉടമകള്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനം ഒഴികെയുള്ള സംസ്ഥാനത്ത് 12 മാസത്തില്‍ കൂടുതല്‍ സൂക്ഷിക്കുന്നതിന് വിലക്കുണ്ട്. പുതിയ ഭാരത് പരമ്പര ഈ തലവേദന ഇല്ലാതാക്കും. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളം വ്യക്തിഗത വാഹനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.