Follow the News Bengaluru channel on WhatsApp

നിപ്പ: തലപ്പാടി അതിര്‍ത്തിയില്‍ പ്രത്യേക പരിശോധന

ബെംഗളൂരു: കേരളത്തില്‍ നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതയോടെ കര്‍ണാടക. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവരെ പരിശോധിക്കാന്‍ ദക്ഷിണ കന്നഡ ജില്ലയിലെ കേരള അതിര്‍ത്തിയായ തലപ്പാടിയില്‍ പ്രത്യേക പരിശോധന കേന്ദ്രം തുറന്നു. കേരളത്തില്‍ നിന്നുള്ളവര്‍ക്കുള്ള കോവിഡ് പരിശോധനക്കു പുറമേയാണ് നിപ്പ ബാധയുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള പ്രാഥമിക പരിശോധന കൂടി നടത്തുന്നത്. ഇതിന് പുറമേ കേരളത്തില്‍ നിന്നും കൊണ്ടുവരുന്ന റമ്പൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട് എന്നീ പഴവര്‍ഗങ്ങള്‍ കര്‍ണാടകയില്‍ കൊണ്ടുവരുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

നിപ്പ വൈറസ് ലക്ഷണങ്ങളുള്ളവരെ അതിര്‍ത്തിയില്‍ തടഞ്ഞ് തിരിച്ചയക്കുമെന്ന് എ.സി.പി. രഞ്ജിത്ത് ബന്ദാരു അറിയിച്ചു. യാത്രാക്കാരുടെ കൈവശം ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ശരീരത്തില്‍ ഉയര്‍ന്ന താപനിലയുണ്ടെങ്കില്‍ കര്‍ണാടകയിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നുമെത്തുന്നവർക്ക് മൈസൂരു, ചാമരാജനഗർ, അതിർത്തികളിലും പരിശോധനകൾ ആരംഭിക്കും. കുടക് ജില്ലയിൽ നിപ്പ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മടിക്കേരിയിലെ രണ്ടു ആശുപത്രികളിൽ ഏഴ് കിടക്കകൾ പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സംസ്ഥാനത്ത് ഇതുവരെ നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ കര്‍ണാടക ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവിറക്കിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.