Follow the News Bengaluru channel on WhatsApp

വനിതാ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് മാധ്യമ പ്രവർത്തകർക്ക് താലിബാന്റെ ക്രൂര മർദനം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞദിവസം നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്ക് താലിബാന്റെ ക്രൂര മർദനം. അമേരിക്കൻ മാധ്യമപ്രവർത്തകനായ മാർക്കസ് യാം ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. മർദനമേറ്റ രണ്ടു മാധ്യമപ്രവർത്തകരുടെ ചിത്രങ്ങളും പുറത്തു വിട്ടു.

എറ്റിലാ അട്രോസിലെ മാധ്യമപ്രവർത്തകരായ നെമാത് നഖ്വി, താഖി ദര്യാബി എന്നിവർക്കാണ് താലിബാൻ കസ്റ്റഡിയിൽ ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. കാബൂളിലെ വനിതാ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് ഇവരെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും അടിക്കുകയും ചെയ്യുകയായിരുന്നെന്ന് മർക്കസ് യാം പറയുന്നു. ചൊവ്വാഴ്ചയാണ് പാകിസ്താനെതിരെ മുദ്രാവാക്യങ്ങളുയർത്തി വനിതകൾ ഉൾപ്പെടെ നിരവധിപ്പേർ കാബൂളിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധിച്ചത്.

ആകാശത്തേക്ക് വെടിവെച്ചായിരുന്നു താലിബാൻ പ്രതിഷേധക്കാരോടു പ്രതികരിച്ചത്.
അതേസമയം, പ്രതിഷേധങ്ങൾ വ്യാപകമായ പശ്ചാത്തലത്തിൽ കാബൂളിന്റെ വിവിധ ഭാഗങ്ങളിൽ താലിബാൻ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിക്കപ്പെടുന്നതും ആളുകൾ കൂട്ടംചേരുന്നത് തടയാനാണ് ഈ നീക്കമെന്നാണ് സൂചന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.