Follow the News Bengaluru channel on WhatsApp

കോവിഡ് വാക്സിൻ പ്രതിരോധ കുത്തിവയ്‌പ്പ്; ആന്റിബോഡിയുടെ  അളവ് മാസത്തിനകം കുറയുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തൽ

ന്യൂഡൽഹി: കോവിഡ് വാക്സിൻ പ്രതിരോധ കുത്തിവയ്‌പ്പെടുത്തവരിൽ രൂപം കൊള‌ളുന്ന ആന്റിബോഡിയുടെ  അളവ് മാസത്തിനകം തന്നെ കുറയുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കൊവാക്‌സിൻ പ്രതിരോധ കുത്തിവയ്‌പ്പെടുത്തവരിൽ രൂപം കൊള‌ളുന്ന ആന്റിബോഡിയുടെ  അളവ് രണ്ട് മാസത്തിനകം തന്നെ കുറയുന്നതായും കൊവിഷീൽഡ് എടുത്തവരിൽ ഇത് മൂന്ന് മാസത്തിനകമാണ് കുറയുന്നതെന്നും പഠനങ്ങളിൽ തെളിഞ്ഞു. ഐസിഎം‌ആർ ഭുവനേശ്വറിലെ റീജണൽ മെഡിക്കൽ റിസർച്ച് സെന്‍റെര്‍ നടത്തിയ പഠനങ്ങളിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ.

614 പേരിൽ നിന്നെടുത്ത സാമ്പിളുകളിൽ നിന്നാണ് ഈ കണ്ടെത്തലെന്ന് ഐസിഎംആർ-ആർഎംആർസി ശാസ്‌ത്രജ്ഞനായ ഡോ. ദേവ്ദത്ത ഭട്ടാചാര്യ അറിയിച്ചു. ഇതിൽ 308 സാമ്പിളുകൾ കൊവിഷീൽഡ് സ്വീകരിച്ചവരുടെയും 306 പേരുടെത് കൊവാക്‌സിനുമാണ്. കോവിഡ് രോഗബാധയ്‌ക്ക് ശേഷമുള‌ള വാക്‌സിനേൻ ബൂസ്‌റ്റർ ഡോസായി പ്രവർത്തിച്ചു. 533 ആരോഗ്യപ്രവർത്തകരിലും ആന്റിബോഡികളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ആന്റിബോഡികളുടെ സ്ഥിരതയെക്കുറിച്ച് രണ്ട് വർഷത്തേക്ക് കൂടി നിരീക്ഷിച്ച് പഠനം നടത്തുമെന്നും വിദഗ്ദ്ധർ അറിയിച്ചു.

മനുഷ്യ ശരീരത്തിലെ സാധാരണമായ ആന്റിബോഡിയായ ഇമ്മ്യൂണോഗ്ളോബുലിൻ ജി (ഐജി ജി) അളവ് രണ്ട് ഡോസ് വാക്‌സിനുമെടുത്ത ആരോഗ്യപ്രവർത്തകരിൽ നിർണയിക്കാനാണ് പഠനം നടത്തിയത്. വാക്‌സിൻ ഡോസ് സ്വീകരിച്ച ശേഷം 24 ആഴ്‌ചകൾ ഇവരെ നിരീക്ഷിച്ചു. 2021 മാർച്ചിലാണ് പഠനം ആരംഭിച്ചത്. ആന്റിബോഡ‌ി അളവ് കുറയുന്നുണ്ടെങ്കിലും അവയുടെ സാന്നിദ്ധ്യം അപ്പോഴും വാക്‌സിൻ സ്വീകരിച്ചവരുടെ ശരീരത്തിലുണ്ട്.

എട്ട് ആഴ്‌ചകൾകൊണ്ടുതന്നെ ആന്റിബോഡി അളവിൽ കുറവ് കണ്ടെത്തി. ആറ് മാസത്തിന് ശേഷം വീണ്ടും ആന്റിബോഡി അളവ് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് ഐസിഎം‌ആർ-ആർഎംആർസി ഡയറക്‌ടർ സംഘമിത്രാ പതി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.