ബെംഗളൂരുവില്‍ ഇന്ന് മെഗാ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഇന്ന് മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ബി.ബി.എം.പി. നഗരത്തിലെ അര്‍ഹരായ അഞ്ച് ലക്ഷം പേര്‍ക്കാണ് ഇന്ന് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തിനായി മൈക്രോ പ്ലാന്‍ തയ്യാറാക്കിയതായി ബി.ബി.എം.പി. കമീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ഓരോ വാര്‍ഡിലും കുറഞ്ഞത് 10 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെങ്കിലും സ്ഥാപിക്കാന്‍ വാര്‍ഡ് തല ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും നഗരത്തിലാകെ 2178 വാക്‌സിന്‍ സൈറ്റുകള്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററുകളില്‍ (പി.എച്ച്.സി) ആളുകള്‍ക്ക് രാവിലെ 8 മുതല്‍ രാത്രി 8 മണിവരെ വാക്‌സിന്‍ നല്‍കും. എല്ലാ വാര്‍ഡുകളിലും കിടപ്പിലായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കെത്താന്‍ ബി.എല്‍.എസ് ആംബുലന്‍സുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഡുകളിലെ മെഗാ വാക്‌സിനേഷന്‍ ഡ്രൈവിനെ സഹായിക്കാന്‍ സ്വകാര്യ നഴ്‌സിംഗ് കോളേജുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിംഗ് ജീവനക്കാരടക്കമുള്ള വരെ വാക്‌സിനേഷന്‍ സൈറ്റുകളില്‍ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെഗാ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനകള്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

കേരള സമാജം ബെംഗളൂരു

കേരള സമാജം ബെംഗളൂരു ബി.ബി.എം.പിയുടെ സഹകരണത്തോടെ വെള്ളിയാഴ്ച കോവിഡ് വാക്‌സിനേഷന്‍ സംഘടിപ്പിക്കുന്നു. ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 3 മണിവരെയാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ‭98800 66695‬, ‭98450 15527‬, 98452 22688, 90191 12467

യു.ഡി.എഫ് കര്‍ണാടക-സുവര്‍ണ കര്‍ണാടക-കേരള സമാജം 

യു.ഡി.എഫ് കര്‍ണാടകയും, സുവര്‍ണ കര്‍ണാടക-കേരള സമാജവും സംയുക്തമായി കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ എസ്. ജി പാളയിലെ സുവര്‍ണ കര്‍ണാടക-കേരള സമാജത്തിന്റെ ഓഫീസിലാണ് ക്യാമ്പ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9108106633, 8310011616

ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി

ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി മെഗാ കോവിഡ് വാക്‌സിനേഷന്‍ സംഘടിപ്പിക്കുന്നു. ജയനഗര്‍, സോമേശ്വര നഗറിലുള്ള ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കെട്ടിടത്തില്‍ വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 080-26569988, 9964 889 888

മലബാര്‍ മുസ്‌ളിം അസോസിയേഷന്‍

മലബാര്‍ മുസ്‌ളിം അസോസിയേഷന്‍ ബി.ബി.എംപിയുമായി സഹകരിച്ച് വെള്ളിയാഴ്ച കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആസാദ് നഗര്‍ ക്രസന്റ് സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9071120120, 9071140140

കേരള സമാജം നോര്‍ത്ത് വെസ്റ്റ്

കേരള സമാജം നോര്‍ത്ത് വെസ്റ്റ് എം.എല്‍.എ. ആര്‍ മഞ്ജുനാഥിന്റെ സഹകണത്തോടെ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ടി.ദാസറഹള്ളി സന്തോഷ് നഗറിലുള്ള കേരള സമാജം നോര്‍ത്ത് വെസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ വെച്ചു നടത്തുന്ന ക്യാമ്പ് രാവിലെ 9 മണി മുതൽ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9845203353, 9110883884

ഹിറ വെൽഫെയർ അസോസിയേഷൻ

ഹിറ വെൽഫെയർ അസോസിയേഷൻ ബി.ബി.എം.പിയുമായി സഹകരിച്ച് കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോൾസ് പാർക്കിന് എതിർവശം മസ്ജിദ് റഹ്മയിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയും ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 4 മണി വരെയുമാണ് ക്യാമ്പ് നടത്തുന്നത്.

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.