Follow the News Bengaluru channel on WhatsApp

ചാരപ്രവര്‍ത്തനം; രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

ബെംഗളൂരു: പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ രാജസ്ഥാന്‍ സ്വദേശി ബെംഗളൂരുവില്‍ പിടിയിലായി. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയും ബെംഗളൂരു കോട്ടണ്‍ പേട്ടിലെ ജോളി മൊഹല്ലയില്‍ താമസക്കാരനുമായ ജിതേന്ദര്‍ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി വിവരങ്ങളടക്കം പാകിസ്താന്‍ ഏജന്‍സിക്ക് ഇയാള്‍ കൈമാറിയതായി അന്വേഷണ സംഘം വെളിപ്പെടുത്തി. വാട്‌സ് ആപ് വഴി പാകിസ്താനിലെ ഐ.എസ്.ഐ. ഓഫീസറുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പട്ടാളകേന്ദ്രത്തിന്റെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയതായും അന്വേഷണ സംഘം പറഞ്ഞു. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും, സതേണ്‍ കമാന്‍ഡ് മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.