Follow the News Bengaluru channel on WhatsApp

തമിഴ്, മലയാളം, ഹിന്ദി, കന്നഡ അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ച നൈജീരിയന്‍ നടന്‍ ബെംഗളൂരുവില്‍ മയക്കുമരുന്നുമായി പിടിയില്‍

ബെംഗളൂരു: തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലടക്കം നിരവധി സിനിമകളില്‍ അഭിനയിച്ച നൈജീരിയന്‍ നടന്‍ ബെംഗളൂരുവില്‍ മയക്കുമരുന്ന് വില്‍പ്പനക്കിടെ അറസ്റ്റിലായി. നൈജീരിയന്‍ സ്വദേശി ചെക്ക്വുമെ മെല്‍വിന്‍ (45) ആണ് പിടയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഈസ്റ്റ് ബെംഗളൂരുവിലെ എച്ച്. ബി. ആര്‍. ലേ ഔട്ടില്‍ വെച്ചായിരുന്നു ഇയാളെ കെ.ജി. ഹള്ളി പോലിസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥികള്‍ക്കും നഗരത്തിലെ ബിസിനസുകാര്‍ക്കുമാണ് ഇയാള്‍ മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കിയിരുന്നതെന്ന് ഈസ്റ്റ് ഡിവിഷന്‍ ഡി.സി.പി. എസ്.ഡി. ശരണപ്പ പറഞ്ഞു.
മെഡിക്കല്‍ വിസയിലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. ഇതിനിടെ മുംബൈയിലെ ന്യൂയോര്‍ക് ഫിലിം അക്കാദമിയില്‍ നിന്നും പരിശിലനം നേടിയിരുന്നു.
വിശ്വരൂപം, സിങ്കം, അണ്ണാ ബോണ്ട്, ദില്‍വാലെ, ജംബോ സാവരി, പരമാത്മ എന്നീ ചിത്രങ്ങളടക്കം 20 ഓളം ഇന്ത്യന്‍ ചിത്രങ്ങളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ട്.

8 ലക്ഷം രൂപയോളം വരുന്ന 15 ഗ്രാം എം.ഡി.എം.എ, 250 മില്ലി ഹാഷിഷ് ഓയില്‍, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ എന്‍.ഡി.പി. എസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.