Follow the News Bengaluru channel on WhatsApp

ത്വക് രോഗങ്ങള്‍

ശരീരത്തില്‍ ചൊറിച്ചില്‍, ചുവന്നപാടുകള്‍, തടിപ്പ്, കുരുക്കള്‍, ചെതമ്പലുകള്‍, ചുളിവ്, വിള്ളല്‍, പഴുത്തൊലിക്കല്‍, തൊലി കട്ടിയാവുക എന്നിങ്ങനെ വിവിധ ലക്ഷണങ്ങളോടുകൂടി ത്വക് രോഗങ്ങള്‍ പ്രത്യക്ഷപ്പെടാം.

ആഹാരവിഹാരങ്ങളില്‍ വന്നു ചേരുന്ന വൈരുദ്ധ്യം ത്വക് രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പാലും, മത്സ്യവും, പാലും, മുതിരയും ഒന്നിച്ചുപയോഗിക്കുക, ദഹനക്കേടുണ്ടാക്കുന്ന ആഹാരങ്ങള്‍, പുളിയും എരിവും അമിതമായി ശീലിക്കുക, ഭക്ഷിച്ച ആഹാരം ദഹിക്കുന്നതിനുമുന്‍പ് വീണ്ടും അമിതമായി ആഹാരം കഴിക്കുക, കൊഴുപ്പുള്ള ആഹാരം അമിതമായി ശീലിക്കുക, അമിതമായി പകലുറങ്ങുക, മാനസിക പ്രശ്‌നങ്ങള്‍, മലബന്ധം, അധികം തണുത്തിരിക്കുമ്പോള്‍ പെട്ടെന്നു ചുടേല്‍ക്കുക, ആഹാരം കഴിഞ്ഞ ഉടനെ പെട്ടെന്ന് ആയാസകരങ്ങളായ ജോലികള്‍ ചെയ്യുക, അധികം ചൂട കൊള്ളുക, പോഷകാംശത്തിന്റെ കുറവ്, ത്വക് രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം, ശുചിത്വക്കുറവ്, രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ ത്വക് രോഗങ്ങള്‍ പിടിപെടാന്‍ സാദ്ധ്യതയുണ്ട്.

പ്രമേഹരോഗം ബാധിച്ചവരില്‍ ത്വക് രോഗങ്ങള്‍ സാധാരണയായി കണ്ടുവരുന്നു. കൈകാലുകളില്‍ ചൊറിച്ചില്‍, പുകച്ചില്‍, ചുവപ്പ്, നീര്‍ എന്നിവയോട കൂടിയാകും പ്രമേഹമുള്ളവരില്‍ ത്വക് രോഗബാധ ഉണ്ടാവുക.

വാതരക്തരോഗം ഉണ്ടാകുന്നതിനു മുന്‍പ് കാലില്‍ ചൊറിച്ചില്‍, ചുവപ്പ്, നീര്‍ എന്നിവ കാണപ്പെടാറുണ്ട്. ഫംഗസ്, ബാക്ടീരിയ എന്നിവ മൂലം വിവിധ തരത്തിലുള്ള ത്വക് രോഗങ്ങള്‍ ബാധിക്കാനിടയുണ്ട്. വ്യക്തിശുചിത്വക്കുറവാണ് ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നത്.

അര്‍ട്ടിക്കേരിയ, ഡെര്‍മറ്റെറ്റിസ്, എക്‌സിമ, സോറിയാസിസ്, വിറ്റിലാഗോ, ഫംഗല്‍ സ്‌കിന്‍ ഇന്‍ഫ ക്ഷന്‍സ് എന്നിവയൊക്കെ ഇക്കാലത്ത് ധാരാളമായി കണ്ടുവരുന്ന ത്വക് രോഗങ്ങളില്‍പ്പെടുന്നു. കോവിഡ് രോഗബാധയുണ്ടായവരിലും ശരീരത്തില്‍ ചൊറിച്ചില്‍, തടിപ്പ്, ചുവപ്പുനിറം എന്നിവ വരുന്നുണ്ട്. ത്വക് രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ നിരവധി പ്രതിവിധികളുണ്ട്. തൈലം തേച്ച് കുളിക്കുക, ഓഷധങ്ങളിട്ട സംസ്‌കരിച്ച നെയ്യ് സേവിക്കുക, യുക്തമായ ഓഷധം ഉപയോഗിച്ച് വയറിളക്കുക, ഛര്‍ദ്ദിപ്പിക്കുക, ത്രകധാര എന്നിവയെല്ലാം ത്വക് രോഗചികിത്സാവിധികളാണ്.

ഏലാദികേരതൈലം, അയ്യപ്പാലകേരതൈലം, നാല്‍പാമരാദികേരതൈലം, പാമാന്തകതൈലം തുടങ്ങിയവയില്‍ യുക്തമായത് രോഗാവസ്ഥയ്ക്കനുസരിച്ച് വൈദ്യനിര്‍ദ്ദേശാനുസരണം ദേഹത്തു തേയ്ക്കുന്നത് ത്വക് രോഗശമനത്തിന് നല്ലതാണ്. മഹാതിക്കഘൃതം, തിക്തകഘൃതം, മഞ്ജി ഷ്ഠാദിക്വാഥം (ബൃഹത്), ശോണിതാമൃതം കഷായം തുടങ്ങിയ ഓഷധങ്ങള്‍ ത്വക് രോഗചികിത്സയില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ചില ഓഷധങ്ങളാണ്.

ത്വക് രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ ആയുർവേദ ചികിത്സ ബെംഗളൂരു ജയനഗറിലുള്ള കോട്ടക്കല്‍ ആര്യവൈദ്യശാലയിൽ ലഭ്യമാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 080-26572955, 56, 57, 9916176000 എന്നീ നമ്പറുകളിലും blorebr@aryavaidyasala.com എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.