Follow the News Bengaluru channel on WhatsApp

ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ്; സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ബെംഗളൂരുവിലെ ഷോ റദ്ദാക്കി

ബെംഗളൂരു: പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ബെംഗളൂരുവിലെ ഷോ റദ്ദാക്കി. ഇന്ന് ബെംഗളൂരു ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന ഷോയാണ് മാറ്റി വെച്ചത്.

ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പരിപാടിക്കുള്ള അനുമതി നിഷേധിച്ചതായി കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഷോ റദ്ദാക്കിയത്. ന്യൂഡല്‍ഹി കേന്ദ്രീകരിച്ചുള്ള കര്‍ട്ടണ്‍ കോള്‍സ് ഇവന്റായിരുന്നു ഷോയുടെ സംഘാടകര്‍. ഡോംഗ്രി റ്റും നൗവേര്‍ എന്ന് പേരിട്ടിരിക്കുന്ന ഷോ ഇന്ന് വൈകുന്നേരമാണ് നടക്കേണ്ടിയിരുന്നത്. ഹിന്ദു മതത്തേയും ദൈവങ്ങളേയും നിന്ദിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയ ഫാറുഖിയുടെ സ്റ്റേജ് പരിപാടിക്ക് അനുമതി നല്‍കരുതെന്ന് കാട്ടി ഹിന്ദുത്വ സംഘടനകളായ ശ്രീരാം സേന, ഹിന്ദു ജനജാഗ്രതി സമിതി എന്നിവര്‍ ബെംഗളൂരു പോലീസില്‍ പരാതി നല്‍കിയിരുന്നു.

വിദ്വേഷം വിജയിച്ചു, കലാകാരൻ തോറ്റു. 600 ലധികം ടിക്കറ്റുകള്‍ വിറ്റുപോയെങ്കിലും തന്റെ ഷോയുടെ വേദി നശിപ്പിക്കുമെന്ന് ഭീഷണിയുള്ളതിനാല്‍ താന്‍ ഷോയില്‍ നിന്നും പിന്മാറുന്നു എന്നാണ് ഫാറൂഖി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. ഞാന്‍ പറയാത്ത തമാശയുടെ പേരില്‍ മുന്‍പ് എന്നെ ജയിലിലടച്ചു. വിവാദപരമായ ഒരു സന്ദേശവുമില്ലാത്ത എന്റെ പരിപാടി തടയുന്നു. ഇത് ന്യായമല്ല. പല വിശ്വാസത്തിലുള്ളവരുടെ സ്‌നേഹം നേടിയ പരിപാടിയാണിത്. രണ്ട് മാസത്തിനിടെ 12 പരിപാടികള്‍ ഭീഷണി മൂലം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളെല്ലാവരും മികച്ച പ്രേക്ഷകരായിരുന്നു. വിട.. എല്ലാം അവസാനിക്കുന്നു’, മുനവര്‍ ഫാറൂഖി ട്വിറ്ററിൽ കുറിച്ചു.

ഹാസ്യ പരിപാടിക്കിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ജനുവരി ഒന്നിന് ഇൻഡോർ പോലീസ് ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.