Follow the News Bengaluru channel on WhatsApp

കൂട്ടുപുഴ പാലം ജനുവരി ഒന്നിന് ഗതാഗതത്തിന് തുറന്ന് കൊടുക്കും

ഇരിട്ടി: കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ കേരള സർക്കാർ നിർമിച്ച പുതിയ കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ ഗതാഗത്തിന് തുറന്നുകൊടുക്കാൻ തീരുമാനമായി. ഇരിട്ടി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ സണ്ണി ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളും വകുപ്പു പ്രതിനിധികളും ചേർന്ന് നടത്തിയ അവലോകന യോഗത്തിൽ ആണ് തീരുമാനം.

കെ.എസ്.ടി.പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ നിർമാണം. കർണാടക വനം വകുപ്പിന്റെ എതിർപ്പു മൂലം 2017 ഡിസംബറിൽ നിർമാണം തടസപ്പെട്ടിരുന്നു. വിവിധ തലത്തിലുള്ള ചർച്ചകൾക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കും ശേഷം 2020 ജനുവരിയിലാണു നിർമാണം പുനരാരംഭിച്ചത്. എന്നാൽ കോവിഡും മറ്റു നിയന്ത്രണങ്ങളും ഇതര സംസ്ഥാന തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും നിർമാണത്തിനു വീണ്ടും തടസമായി. കാലവർഷം ശക്തിപ്പെടുന്നതിനു മുൻപു 4 സ്പാൻ വാർപ് പൂർത്തിയാക്കിയിരുന്നു. അവശേഷിക്കുന്ന ഭാഗത്തിന്റെ പണിയാണ് ഇപ്പോൾ ഊർജിതമായി നടന്നുകൊണ്ടിരിക്കുന്നത്.

തലശ്ശേരി – വളവുപാറ റോഡ് നവീകരണ പദ്ധതിയിൽപ്പെടുത്തിയാണ് കൂട്ടുപുഴ ഉൾപ്പെടെയുള്ള 7 പുതിയ പാലങ്ങൾ നിർമിച്ചത്. 2018 സെപ്റ്റംബറിൽ പൂർത്തീകരിക്കേണ്ട പദ്ധതി 4 തവണയാണു കാലാവധി ദീർഘിപ്പിച്ചു നൽകിയത്. ഇരിട്ടി ഉൾപ്പെടെ 5 പാലങ്ങളുടെ പണി പൂർത്തിയായി. എരഞ്ഞോളി, കൂട്ടുപുഴ പാലങ്ങളാണ് അവശേഷിച്ചിരുന്നത്. കൂട്ടുപുഴ പാലവും ഗതാഗത്തിനു തുറന്നു കൊടുക്കുന്നതോടെ അന്തർസംസ്ഥാന പാതയുടെ രണ്ടാം റീച്ചിന്റെ നവീകരണം പൂർത്തിയാവും.

ഇവിടെയുള്ള പഴയ പാലം ഇപ്പോൾ അപകടഭീഷണിയിലാണ്. 90 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ കുടക് ജില്ലയുമായി വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ച വീതി കുറഞ്ഞ പാലമാണിത്. തൂണില്ലാതെ നിർമ്മിച്ച കോൺക്രീറ്റ് പാലം ഇത്രയും കാലം നിലനിന്നു എന്നതും അത്ഭുതമാണ്. ഇതുകൊണ്ടുതന്നെ ഇതിനെ പൈതൃകമായി സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന ആവശ്യവും ശക്തമാണ് .

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.