Follow the News Bengaluru channel on WhatsApp

അസിസ്റ്റന്റ് എഞ്ചിനീയര്‍ പരീക്ഷയില്‍ ഇലക്ട്രോണിക് ഉപകരണമുപയോഗിച്ച് കോപ്പിയടി; യുവാവ് പിടിയില്‍

ബെംഗളൂരു: കര്‍ണാടക പബ്ലിക്ക് സര്‍വീസ് കമീഷൻ നടത്തിയ പരീക്ഷയില്‍ ഇലക്ട്രോണിക്ക് ഉപകരണത്തിന്റെ സഹായത്തോടെ കോപ്പിയടിക്കാന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയിലായി. കലബുര്‍ഗി ജില്ലയിലെ ജെവര്‍ഗി സ്വദേശിയായ വീരണ്ണ ഗൗഡ ദേവീന്ദ്ര ചിക്കഗൗഡ (31) ആണ് അറസ്റ്റിലായത്. പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ പരീക്ഷയിലാണ് ഇയാള്‍ ക്രമക്കേട് കാണിച്ചത്.

നാഗരഭാവിയിലെ സെന്റ് ജോണ്‍ ഹൈസ്‌കൂളിലാണ് ഇയാള്‍ പരീക്ഷയെഴുതാനെത്തിയത്. പരീക്ഷക്കിടെ ഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍ ഒരു ബീപ്പ് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇയാളെ പരിശോധിക്കുകയും ഇയാളുടെ വസ്ത്രത്തിനടിയില്‍ ഇലക്ട്രോണിക്ക് ഉപകരണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഓരോ 30 മിനിറ്റിലും ഇയാള്‍ ഉപകരണത്തിന്റെ സ്വിച്ച് അമര്‍ത്തി പുറത്തുള്ള ഒരാളുമായി ബന്ധപ്പെട്ട് ഉത്തരങ്ങള്‍ കേട്ടെഴുതുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. അന്നപൂർണേശ്വരി നഗർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.