Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലെ പി. യു. കോളേജുകളില്‍ 21 ദിവസം സൂര്യനമസ്‌കാരം നടത്താന്‍ ഉത്തരവ്

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ പി.യു. കോളേജുകളിലും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി ഏഴുവരെ എല്ലാ ദിവസവും വിദ്യാര്‍ഥികള്‍ സൂര്യനമസ്‌കാരം നടത്താന്‍ പ്രീ – യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ്. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ദേശീയ യോഗാസന ഫെഡറേഷന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജനുവരി 26 ന് സൂര്യനമസ്‌കാരം സംഗീതത്തോടൊപ്പം നടത്തണം. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും ഇതര ജീവനക്കാരും ഇതില്‍ പങ്കെടുക്കണമെന്നും ഇതു സംഘടിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സ്വാതന്ത്ര്യത്തിന്റെ 75-മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ 30000 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൂര്യനമസ്‌കാരം സംഘടിപ്പിക്കാനാണ് ദേശീയ യോഗാസന സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.