Follow the News Bengaluru channel on WhatsApp

തുണിത്തരങ്ങളുടെ നികുതി വർധന മരവിപ്പിച്ച് ജി.എസ്.ടി കൗൺസിൽ

ന്യൂഡൽഹി: തുണിത്തരങ്ങളുടെ നികുതി വർധന മരവിപ്പിച്ച് ജി.എസ്.ടി കൗൺസിൽ. ജനുവരി ഒന്നിന്​ പുതിയ നികുതി നിലവിൽ വരാനിരിക്കെയാണ്​ ഇന്ന് ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

1000 രൂപ വരെയുള്ള തുണിത്തരങ്ങൾക്കും ചെരുപ്പിനും നികുതി വർധിപ്പിക്കാനുള്ള തീരുമാനമാണ് മരവിപ്പിച്ചത്. സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി നികുതി വർധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചത്.

തുണിത്തരങ്ങളുടെ നികുതി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ അടുത്ത ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ ചർച്ചയുണ്ടാകും. നികുതി വർധന മരവിപ്പിക്കണമെന്ന്​ നിരവധി സംസ്ഥാനങ്ങൾ ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.

ഗുജറാത്ത്​, പശ്​ചിമ ബംഗാൾ, രാജസ്ഥാൻ, ഡൽഹി, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി വർധിപ്പിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന്​ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.