Follow the News Bengaluru channel on WhatsApp

മേക്കേദാട്ട്; കോൺഗ്രസ് പദയാത്രക്ക് നിരോധനം

ബെംഗളൂരു: കർണാടകയിലെ കാവേരി നദിയിൽ അണക്കെട്ട് നിർമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന മേക്കേദാട്ട് പദയാത്രക്കെതിരെ നടപടികളുമായി സംസ്ഥാന സർക്കാർ. പദയാത്രയുടെ ഭാഗമായി ആളുകൾ രാമനഗര ജില്ലയിലേക്ക് പോകുന്നതും ജില്ലക്കകത്ത് യാത്ര ചെയ്യുന്നതുമാണ് സർക്കാർ വിലക്കിയത്. ഇതു സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി പി രവികുമാർ ഇന്നലെ ഉത്തരവിറക്കി. കോവിഡ് മഹാമാരിക്കിടെ പദയാത്ര നടത്തുന്നതിന് കോൺഗ്രസിനെ അനുവദിച്ചതിനെ കർണാടക ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് സർക്കാർ ഉത്തരവിറക്കിയത്.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ് എന്ന് ബോധ്യപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് എല്ലാ ജില്ലാ ഡെപ്യൂട്ടി കമീഷണർമാർക്കും, എസ്.പി.മാർക്കും, പോലീസ് കമീഷണർമാർക്കും ചീഫ് സെക്രട്ടറി ഉത്തരവിലൂടെ നിർദേശം നൽകി.

സംസ്ഥാനത്ത് ഈ മാസം 31 വരെ പൊതു റാലികളോ പൊതുപരിപാടികളോ പാടില്ലെന്ന ഉത്തരവ് ലംഘിച്ചാണ് ആർക്കാവതി നദികളുടെ സംഗമ സ്ഥാനമായ സംഗമയിൽ നിന്നും കോൺഗ്രസ് 4 ദിവസം മുമ്പ് പദയാത്ര ആരംഭിച്ചത്. 170 കിലോമീറ്റർ യാത്ര ചെയ്ത് ജനുവരി 19ന് ബെംഗളൂരുവിലെ ബസവനഗുഡി നാഷണൽ കോളേജ് ഗ്രൗണ്ടിൽ സമാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പദയാത്രക്കെതിരെ പല കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. കോവിഡ് നിയമങ്ങൾ ലംഘിച്ച് നടത്തി പദയാത്രക്കെതിരെ സാമൂഹ്യ പ്രവർത്തകൻ നൽകിയ ഹരജിയിൽ ഹൈക്കോടതി കോൺഗ്രസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

പദയാത്രക്കെതിരെ കെ.പി.സി.സി പ്രസിഡണ്ട് ഡി.കെ. ശിവകുമാർ, സിദ്ധാരാമയ്യ എന്നിവർ ഉൾപ്പെടെയുള്ള 63 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം കോൺഗ്രസിൻ്റെ ശക്തി പ്രകടനം ഭയന്നാണ് ബി.ജെ.പി. സർക്കാർ തങ്ങൾക്കെതിരെ കേസെടുക്കുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.