അതിര്‍ത്തിയില്‍ വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്കെതിരെ പരിശോധന കടുപ്പിക്കാനൊരുങ്ങി അധികൃതര്‍

ബെംഗളൂരു: കര്‍ണാടകയിലേക്ക് പ്രവേശിക്കാനായി ബാവലി, മൂലഹോളെ ചെക്ക് പോസ്റ്റുകളില്‍ വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ കര്‍ശന പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

രാത്രിയാത്രാ നിരോധന മേഖലയായതിനാല്‍ രാവിലെ ആറുമണി മുതലാണ് ഈ പാതയിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നത്. രാവിലെ ചെക്ക് പോസ്റ്റുകളില്‍ കനത്ത തിരക്കുള്ളതിനാല്‍ യാത്രക്കാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഉദ്യോഗസ്ഥര്‍ വേഗത്തിലാണ് പൂര്‍ത്തിയാക്കാറ്. ഈ അവസരമാണ് ചിലര്‍ മുതലെടുക്കുന്നത്. കുടക് – കേരള അതിര്‍ത്തിയായ മാക്കൂട്ടത്തും മാനന്തവാടി വഴി പോകുമ്പോഴുള്ള കുട്ടയിലും കര്‍ശന പരിശോധന നിലവിലുണ്ട്.

അതേസമയം ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റില്ലാത്തവരില്‍ നിന്നും പണം വാങ്ങി കടത്തിവിടുന്നു എന്ന ആരോപണവും പോലീസുകാര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലെ പോലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്തിരുന്നു. കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കാണ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.