Follow the News Bengaluru channel on WhatsApp

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്, 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കൂടി രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കണക്കുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ കുറവാണിത്. 17.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 525 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാള്‍ 4171 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.

നിലവില്‍ രാജ്യത്ത് ആക്റ്റിവ് കേസുകളുടെ എണ്ണം 21,87,207 ആണ്. 93.18 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്തെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.65 ശതമാനമാണ്. ആകെ രോഗബാധിതരുടെ 5.57 ശതമാനം സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്

18.75 ലക്ഷം പരിശോധനകളാണ് രാജ്യത്ത് ഇന്നലെ നടത്തിയത്. ഇതുവരെ 161.92 കോടി ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇതുവരെ 79 ലക്ഷം ഡോസ് ബൂസ്റ്റര്‍ ഡോസുകളും വിതരണം ചെയ്തു.

രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, മിക്ക സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 46,393 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 74.66 ലക്ഷം കടന്നു. 416 ഒമിക്രോൺ കേസുകളാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 48 മരണവും സ്ഥിരീകരിച്ചു.

കർണാടകയിൽ ഇന്നലെ 42,470 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 35,140 പേർ രോഗമുക്തി നേടി. 26 മരണവും സംസ്ഥാനത്ത് രേഖപ്പെടുത്തി. നിലവിൽ 766 പേർക്കാണ് സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്.

കേരളത്തിൽ 45, 136 പേർക്കായിരുന്നു കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.