Follow the News Bengaluru channel on WhatsApp

കുമാരേട്ടന്റെ നിയോഗങ്ങൾ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി


കുമാരേട്ടനെ ഓര്‍മ്മയുണ്ടാകുമല്ലോ. കറുത്തുകുള്ളനായ കുട്ടിച്ചാത്തന്‍. നക്ഷത്രാങ്കിതമായ നീലാകാശം. ചന്ദ്രേട്ടന്‍ വൃദ്ധിയിലേക്കു നീങ്ങിത്തുടങ്ങിയ ഒരു ധനുമാസ രാവ്. തൃശൂര്‍ രാഗത്തില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സെക്കന്റ് ഷോയും കണ്ട് കണ്ടക്ടര്‍ ശോഭനും ഭൂതഗണങ്ങളും മടങ്ങുന്നു. തൃശൂരില്‍ നിന്നും ചെമ്പൂക്കാവ് ജംഗ്ഷന്‍ ഇറങ്ങിയാല്‍ ചേറൂരിലെത്താന്‍ രണ്ടു വഴികളുണ്ട്. ഒന്നുകില്‍ റോഡ് മാര്‍ഗം. അല്ലെങ്കില്‍ പാടത്തുകൂടി അരിവാള്‍ തോട് പാലം വഴി. റോഡില്‍ നിന്നും പാടത്തിറങ്ങി അല്പം നടന്നാല്‍ ഒരു ലക്ഷം വീട് കോളണിയുണ്ട്. അതിലൂടെ വേണം യാത്ര തുടരാന്‍.

മിക്കവാറും സൈക്കിളില്‍ഡബിളും ത്രിബിളും ഒക്കെയായിട്ടാകും സംഘം സിനിമക്കുപോക്കും വരവും. അന്ന് ചെമ്പൂക്കാവ് ഇറക്കം കഴിഞ്ഞപ്പോള്‍ സംഘം ഒരു ബീഡി ബ്രേക്കിന് സൈക്കിള്‍ സ്റ്റാന്‍ഡിലിട്ടു റോഡരുകില്‍ പാര്‍ക്ക് ചെയ്തു. ഒരു കാജാബീഡിക്കു തീ കൊളുത്തി രണ്ടാംപുക വിട്ടുകൊണ്ടിരിക്കെ ശോഭന്റെ മസ്തിഷ്‌കത്തില്‍ മൈക്കിള്‍ ജാക്‌സണ്‍ സ്റ്റെപ്പിട്ടു. അടുത്ത ചോദ്യം കുമാരേട്ടനോട്.

‘കുമാരേട്ടാ ഒറ്റക്ക് അടിവസ്ത്രം മാത്രമിട്ട് പാടത്തുകൂടി ചേറൂര് എത്താമോ’ എന്ന്. സംഗതി സക്സ്സസ് ആയാല്‍ പത്തു രൂപ പാരിതോഷികവും പ്രഖ്യാപിക്കപ്പെട്ടു.

‘വള്ളൂ വാവാ എന്ന് വിളിച്ചാല്‍ തൊള്ള തുറന്നു പറന്നുവരും’ എന്നു കുഞ്ചന്‍ പാടിയപോലെ പാരിതോഷികം എന്ന് കേട്ടാല്‍ കുമാരേട്ടന്‍ ഉറക്കത്തിലും ചാടി എണീറ്റ് അരയും തലയും മുറുക്കും. ഇവിടെയും അത് സംഭവിച്ചു. മുന്നും പിന്നും നോക്കാതെ കള്ളിമുണ്ടും ഷര്‍ട്ടും ഊരി സംഘത്തെ ഏല്പിച്ചു കുമാരേട്ടന്‍ പാടത്തേക്കിറങ്ങി. ഭൂതഗണങ്ങള്‍ സൈക്കിളില്‍ കയറി റോഡ് മാര്‍ഗ്ഗം പെരിങ്ങാവ് വഴി നേരെ അറുപതു കി.മീ .പെര്‍ അവറില്‍ ചേറൂരിലെ കുറുപ്പിന്റെ വീട്ടിലെത്തി. ഫോണ്‍ കറക്കി കോളനിയിലെ സംവരണ സീറ്റില്‍ ജയിച്ച പഞ്ചായത്ത് അംഗം സുബ്രനെ വിളിച്ചു. അനോണിമസ് കാളായി ഒരു കറുത്ത് തടിച്ച കള്ളന്‍ അടിവസ്ത്രധാരി സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ കറങ്ങിനടക്കുന്നുണ്ടെന്നും സൂക്ഷിച്ചോളാനും പറഞ്ഞു.

പിന്നെ കുറെ കഴിഞ്ഞിട്ടും കുമാരേട്ടനെ കാണാതെ കോളനിയിലേക്ക് പോയ സംഘം കണ്ടത് തരക്കേടില്ലാതെ കൈകാര്യംചെയ്യപ്പെട്ട ശേഷമുള്ള വിചാരണയില്‍ കാര്യത്തിന്റെ സത്യാവസ്ഥ അറിയുന്നത് വരെ പൊതുജന സമക്ഷം സുബ്രന്റെ വീട്ടു മുറ്റത്തെ തെങ്ങില്‍ കെട്ടിയിടപ്പെട്ട കുമാരേട്ടനെയാണ്.

സംഭവം കേട്ട ശേഷം ഡ്രൈവര്‍ ശശി സ്‌നേഹപൂര്‍വ്വം ഉപദേശിച്ചത് നമ്മള് എപ്പഴും ചെറിയ ചെറിയ പ്രലോഭനങ്ങളില്‍ കുടുങ്ങി ‘അളേലിരിക്കുന്ന പാമ്പിനെ എടുത്ത് എവിടെയോ വെക്കാന്‍ പാടില്ല്യ’ന്നാണ്🟢

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.