Follow the News Bengaluru channel on WhatsApp

മാഷ്, ജീവിതം-ഒരോർമ്മ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി

ഓണക്കാലത്ത് ചേറൂര്‍ ഉത്സവ ലഹരിയിലായിരിക്കും. വീട്ടിലെ ആഘോഷ സന്തോഷം ഒരു ഭാഗത്ത്. മറുഭാഗത്ത് ചെറു പിള്ളേരുടെയും മുതിര്‍ന്നവരുടെയും പുലിക്കളികള്‍, ബാന്‍ഡ് സെറ്റ്, നാദസ്വരം, മയിലാട്ടം തുടങ്ങിയവയുടെ അകമ്പടി യോടെയുള്ള ദേശകുമ്മാട്ടി, രാവേറെ നീളുന്ന കിലൊപ്പിടുത്തം എന്നറിയപ്പെട്ടിരുന്ന റമ്മികളി അങ്ങിനെ ദിവസങ്ങള്‍ സംഭവബഹുലങ്ങളാകും. അന്ന് ഈയുള്ളവന്‍ ബിരുദ പഠനത്തോടൊപ്പം വൈകുന്നേരങ്ങളില്‍ ചേറൂരിലെ ഒരു പ്രമുഖ ട്യൂട്ടോറിയല്‍ കോളേജില്‍ മൂന്നു വര്‍ഷത്തോളം പ്രീ ഡിഗ്രി പിള്ളേരെ ആംഗലേയവും കണക്കെഴുത്തും പഠിപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥിനികളായിരുന്നു ക്ലാസ്സില്‍. ഭൂരിഭാഗവും വിമല കോളേജിലെ കൂവിത്തെളിഞ്ഞ ലലനാമണികള്‍.

ദേശക്കുമ്മാട്ടി മേല്പറഞ്ഞ ബഹളങ്ങളോടെ മരുതൂര്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ നിന്നും തുടങ്ങി നാലഞ്ചു മണിക്കൂറുകളെടുത്ത് ദേശം ചുറ്റി ക്ഷേത്രത്തില്‍ തന്നെ സമാപിക്കും. രാമായണ കഥാപാത്രങ്ങളായ രാമന്‍,സീത രാവണന്‍, ബാലീ സുഗ്രീവന്‍മാര്‍ തുടങ്ങിയവരുടെ കളിമണ്‍ മുഖ മൂടികള്‍ ധരിച്ചു ദേഹം മുഴുവന്‍ കുമ്മാട്ടിപ്പുല്ല് കൊണ്ട് അലങ്കരിച്ചാണ് കഥാ പാത്രങ്ങള്‍ ബാന്‍ഡ് സെറ്റിന്റെ താളത്തിനുനൃത്തം ചെയ്യുക. ഒരു വലിയ ജനാവലി കമ്മാട്ടിക്കു കൂടെ ദേശപ്രദക്ഷിണം നടത്തും. മലയാളം, തമിഴ്, ഹിന്ദി ഐറ്റം പാട്ടുകള്‍ ബാന്‍ഡ് സെറ്റുകാര്‍ അടിച്ചു പൊളിക്കുമ്പോള്‍ മനസ്സില്‍ താളബോധമുള്ള ആരായാലും അറിയാതെ ഒന്ന് തുള്ളിപോകും. മിക്കവാറും യുവത്വങ്ങള്‍ അന്ന് വെള്ളത്തിലുമായിരിക്കും. പിന്നെ പറയേണ്ടല്ലോ. അങ്ങിനെ ഒന്നിനൊന്നു ആവേശകരമായ പാട്ടുകള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുമ്പോള്‍ കണ്ണുകള്‍ അപ്പുറത്തും ഇപ്പുറത്തും ഒന്ന് പരിസര നിരീക്ഷണം നടത്തും. പരിചയക്കാര്‍ ആരെങ്കിലും ഉണ്ടോ എന്ന്. ആരെയെങ്കിലും കണ്ടാല്‍ തുള്ളല്‍ നിര്‍ത്തി കപട സദാചാരം വന്ന്കാണിയാകും. പിറ്റേ ദിവസം ട്യൂട്ടോറിയലില്‍ ക്ലാസെടുക്കുമ്പോള്‍ ലലനാമണികള്‍ക്ക് അടക്കിച്ചിരിയും, അച്ചടക്ക രാഹിത്യവും. കാര്യം തിരക്കിയപ്പോള്‍ അന്ന് ‘അടിപൊളി’ പ്രയോഗം നിലവില്‍ വരാത്തതിനാല്‍
അവര്‍ പറഞ്ഞത് മാഷ്ടെ ഡാന്‍സ് കലക്കിയെന്നായിരുന്നു.

കുമ്മാട്ടി ഒരു ഇടവഴിയിലേക്കിറങ്ങിയപ്പോള്‍ അവിടത്തെ ഒരു വീട്ടുജനല്‍, നമ്മുടെ ഒരു ശിഷ്യയുടെ ക്ഷണം സ്വീകരിച്ചു് കുമ്മാട്ടി കാണാന്‍ വീട്ടില്‍ വന്ന മറ്റു കുറെ ശിഷ്യകളുടെ മുഖകമലങ്ങള്‍ അലങ്കരിച്ചിരുന്ന കാര്യം മാഷ്ടെ ദൃഷ്ടിഗോചരത്തില്‍ പെടാതെ പോയതിന്റെ പരിണാമ ഗുപ്തി നോക്കണേ.. പലപ്പോഴും ചേറൂരിന്റെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ അപ്രതീക്ഷിതമായി കേട്ടിരുന്ന ‘മാഷെ സുഖം തന്നെയല്ലേ’ എന്ന കുശലാന്വേഷണങ്ങള്‍ മനസ്സില്‍ ഒരു ഇഷ്ടഗാനത്തിന്റെ ഈരടികള്‍ പോലെ കുളിര്‍ കോരിയിടാറുണ്ട്. അതും ഒരു നിയോഗം.🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.