Follow the News Bengaluru channel on WhatsApp

തറവാട്ട് മഹിമ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി


മറ്റൊരു ഓണക്കാലം. സംഭവം അരങ്ങേറുന്നത്  വായനശാല എടോഴിയിലുള്ള കണ്ണപ്പേട്ടന്റെ തറവാട്ടിലാണ്. നാട്ടിലെ അറിയപ്പെടുന്ന തറവാട്ടുകാർ. വലിയ വീട്. പശു, പട്ടി, പൂച്ച, കോഴി ഇത്യാദി ഭൂമിയുടെ അവകാശികളെ കൂടാതെ ഭാര്യ,  പുര നിറഞ്ഞു നിൽക്കുന്ന മോൻ, വള്ളിയാടിത്തുടങ്ങിയ പാവാടക്കാരി അഞ്ചാം ക്ലാസ്സുകാരി മോൾ, അളിയൻ കുട്ടിമണിയേട്ടൻ  എന്നിവർ വീട്ടിലെ സ്ഥിരതാമസക്കാർ.

ഒരു തിരുവോണനാളിൽ ഓണത്തുമ്പികൾ ഓണവെയിലിൽ ഓടിതൊട്ടുകളിച്ചു കൊണ്ടിരിക്കുന്ന ഒരു മണിനേരം. ശ്രീമതി കണ്ണപ്പേട്ടൻ ഏഴു കോഴ്സ് സദ്യയൊരുക്കി പ്രാണ നാഥനും പിള്ളേരും പടികടന്നെത്തുന്നതും നോക്കി കണ്ണിൽ വീണ്ടും എണ്ണയൊഴിച്ചു. അപ്പോഴാണ്  മോൻ അടിച്ചു ഫിറ്റായി പടി കടന്നു വന്നത്. രാത്രി വൈകി വരുമ്പോൾ കണവന്റെ ഒരു വിസ്കി മണം മകനിൽ നിന്നും വരുന്നത് അറിഞ്ഞില്ലെന്ന് നടിക്കുമായിരുന്ന അമ്മക്ക് അന്ന് കണ്ട്രോൾ വിട്ടു. പട്ടാപ്പകൽ അതും നല്ലൊരു ദിവസായിട്ട് മകൻ അച്ഛനെ ഫോളോ ചെയ്യുന്നതിൽ അരിശം കേറി അമ്മ ഡയലോഗ് കാച്ചി.

“ഇവിടെ ചോദിക്കാനും പറയാനും ആളില്ലെന്നു വിചാരിക്കണ്ട നീ” എന്ന് പറഞ്ഞു പ്രതിഷേധം പ്രകടിപ്പിച്ചു. പൂമുഖത്തെ മണിയടിക്കാൻ മുട്ടി വലിഞ്ഞു നിന്നിരുന്ന നായക്കിന്റെ വാൾ ക്ലോക്കിൽ ഒന്നര മണിയുടെ “ഡീം” അടിച്ചു. അപ്പോൾ പൊന്നാരാങ്ങള കുട്ടിമണിയേട്ടൻ നാലുകാലിൽ അഴിഞ്ഞു വീഴാൻ പോകുന്ന ഉടുമുണ്ടും താങ്ങി എത്തിച്ചേർന്നു. വീട്ടുകാരിക്ക്  സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു  കുഞ്ചാവ പറയുമ്പോലെ ചുറ്റുവേഷൻ ഡയലോഗ്.

“ദ്രോഹീ നല്ലോരീസായിട്ടു രണ്ടും ഇങ്ങിനെയായിപ്പോയല്ലോ ഇനിയൊരാളും കൂടി വരാനുണ്ടിവിടെ. രണ്ടിനെയും ഞാൻ കാണിച്ചു തരാം”

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ എല്ലാം പറയേണ്ട ആളെ വീട്ടുപടിക്കൽ കാത്തു നിന്നു. അപ്പോഴാണ് അവിടെ ഒരു ഓട്ടോ വന്നു നിന്നത്‌. പിന്നീട് കാല് നിലത്തും തല കഴുത്തിലും ഉറയ്ക്കാത്ത  കണ്ണപ്പേട്ടനെ വാളുവെച്ചു മുണ്ടും ഷർട്ടുമെല്ലാം ഓണസദ്യ ഉണ്ട വാഴയില പോലെയായ നിലയിൽ രണ്ടുപേർ തോളിൽ താങ്ങി പൂമുഖത്തെ കസേരയിൽ പ്രതിഷ്ഠിച്ചു.  സംഭവം അറിഞ്ഞ ഡ്രൈവർ ശശി പറഞ്ഞത് മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല എന്നാണ്.🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.