Follow the News Bengaluru channel on WhatsApp

പൊട്ടൻപ്രാഞ്ചി

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി

ഫ്രാൻസിസ്  സ്ഥലം സെന്ററിലെ അട്ടിമറി തൊഴിലാളിയാണ്. നീല ഷർട്ടും കള്ളിമുണ്ടും സ്ഥിരം വേഷം. ഷർട്ടിന്റെ പോക്കറ്റിൽ യൂണിയന്റെ പേര് തുന്നിച്ചേർത്തിട്ടുണ്ടാകും. വല്ല കല്യാണങ്ങൾക്കോ കാതുകുത്തുകൾക്കോ പോകുമ്പോൾ മാത്രമേ  വേറെ വേഷത്തിൽ കാണാൻ പറ്റൂ. എല്ലാവരും പ്രാഞ്ചിയെന്നേ വിളിക്കൂ. പൊട്ടത്തരം കൂടെപ്പിറപ്പായത് കൊണ്ടു കൂടെയുള്ള യൂണിയൻകാരും പിന്നെ അടുത്തറിയാവുന്നവരും സ്നേഹത്തോടെ പൊട്ടൻപ്രാഞ്ചിയെന്നും വിളിക്കും.ലോഡ് കയറ്റിയ വണ്ടികൾ  ഇവരുടെ തട്ടകത്തിൽ പ്രവേശിക്കുമ്പോഴേ പണിയുണ്ടാവൂ. ബാക്കി സമയത്തൊക്കെ യൂണിയൻകാർ ഡയലോഗടിച്ചും വായിൽ നോക്കിയും സമയം കളയും.

ഒരിക്കൽ വിജയമാത പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചു രാത്രി തോമാശ്ളീഹാ നാടകം കത്തി കയറുന്നു. പള്ളിപ്പറമ്പിൽ ഉള്ള ട്യൂബ് ലൈറ്റുകൾ എല്ലാം ഓഫാക്കിയിട്ടുണ്ട്. ഒരു സുഹൃത്ത് അപ്പോഴാണ് നിലക്കടല തിന്നുകൊണ്ടു പ്രാഞ്ചിയുടെ അടുത്ത് വന്നിരുന്നത്. കോണാകൃതിയിൽ പൊതിഞ്ഞ ഒരു
കപ്പലണ്ടി പൊതി പ്രാഞ്ചിക്കും കൊടുത്തു.

ആദ്യത്തെ മണി വായിലിട്ടു കടിച്ചപ്പോൾ എന്തോ ഒരു ചവർപ്പ്. അടുത്ത മണിയും  തഥൈവ. കേടായ മണിയായിരിക്കും എന്ന് കരുതി അത് മിണുങ്ങി അടുത്ത മണി വായിലേക്ക് എറിഞ്ഞു കടിച്ചു.

ഹൈ. എല്ലാ കപ്പലണ്ടിയും കേടോ എന്ന് വിചാരിച്ച നിമിഷം നാടകത്തിന്റെ ഒരു രംഗം കഴിഞ്ഞു ട്യൂബ് ലൈറ്റുകൾ ഓണായി വെളിച്ചം പരന്നു. പ്രാഞ്ചി പൊതി അഴിച്ചു പരിശോധിച്ചപ്പോൾ അതിൽ മുഴുവൻ ആട്ടിൻ പിഴുക്ക. മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം വേറൊരു സുഹൃത്ത് വായകഴുകാൻ കൊടുത്ത വെള്ളക്കുപ്പിയിൽ ഗോമൂത്രമായിരുന്നത്രെ. എന്തിനു പറയുന്നു നീചൻമാരെ അന്ന് പ്രാഞ്ചി പള്ളി പറമ്പിൽ ഓടിച്ചിട്ടടിച്ചു.

ആയിടക്ക് തൃശൂരിലേക്ക് സ്ഥലം മാറ്റം കിട്ടി വന്ന എ. സി. പി കർക്കശക്കാരനായ ഐ. പി. എസ് കാരനായിരുന്നു. പട്ടണത്തിലെ ഗുണ്ടകളെയൊക്കെ അദ്ദേഹം ഒരാഴ്ച കൊണ്ട് ഒതുക്കി പേരെടുത്തു. ഒരു അർധരാത്രി ടൗണിൽ നിന്നും പട്രോൾ
കഴിഞ്ഞു രാമവർമ്മപുരം ക്യാമ്പിലേക്ക് നിലവിളി ശബ്ദം ഓഫാക്കി കാറിൽ പോകുന്നവഴിക്കു് കലുങ്കിൽ ബീഡിയും വലിച്ചു സൊറ പറഞ്ഞിരുന്ന പ്രാഞ്ചിയേയും വേറെ രണ്ടു സഗാക്കളേയും എ. സി. പി പൊക്കി. പിറ്റേന്ന് മുഖത്തെ വിരല്പാടുകൾ കണ്ടിട്ട്

“എന്തൂട്ടണ്ട പ്രാഞ്ച്യേ ഇന്നലെ നല്ലോണം കിട്ടീല്ലേന്നു” ചോദിച്ച കണ്ടക്ടർ ശോഭനോട്  പ്രാഞ്ചി പറഞ്ഞത് “രണ്ടെണ്ണം കിട്ട്യാലെന്താ വെറും പി. സി യിൽ നിന്നല്ലല്ലോ എ. സി. പ്പീടെ കയ്യീന്നല്ലെ” എന്നാണത്രെ.

പ്രാഞ്ചിയും സഖാക്കളും സ്ഥിരമായി എല്ലാ ശനിയാഴ്ചയും ടൗണിൽ ഫസ്റ്റ് ഷോ സിനിമ കണാൻ പോകാറുണ്ട്. പോകുമ്പോൾ ബസ്സിലും വരുമ്പോൾ, ആ സമയത്തു ബസ്സില്ലാത്തതിനാൽ നടന്നും  വരികയാണ് പതിവ്. ചെമ്പൂക്കാവ് ഇറക്കം കഴിഞ്ഞു  പെരിങ്ങാവെത്തുന്നതിനു മുമ്പ് റോഡ് സൈഡിൽ ഒരു ചേട്ടന്റെ ബംഗ്ലാവുണ്ട്. സഖാക്കൾ സിനിമ കണ്ട് മടങ്ങുമ്പോൾ ചേട്ടനും ചേടത്തിയാരും അത്താഴം കഴിഞ്ഞു ബാൽക്കണിയിൽ സൊള്ളികൊണ്ടിരിക്കുമായിരുന്നു. അത് കാണുമ്പോൾ പ്രാഞ്ചി റോഡിൽ നിന്നുകൊണ്ട് വെറുതെ ഒരു രസത്തിന്  “കാതലേ വാ” എന്ന് രണ്ടു മൂന്ന് പ്രാവശ്യം ഉറക്കെ വിളിച്ചു പറയും. ഇത് പതിവായപ്പോൾ ചേട്ടൻ ഒരു ദിവസം അളിയനെ ബാൽക്കണിയിൽ ചേടത്തിയാരുടെ അടുത്തിരുത്തി ഗേറ്റിനു ചുവട്ടിൽ മറഞ്ഞിരുന്നു. ആ ശനിയാഴ്ച രാത്രിയും പ്രാഞ്ചി വീടിനു മുന്നിലെത്തി “കാതലേ വാ” എന്ന് രണ്ടുവട്ടം പറഞ്ഞതും ചേട്ടൻ ഗേറ്റ് തുറന്ന് പ്രാഞ്ചിയുടെ കഴുത്തിന്പി ടിച്ചതും  ഒപ്പമായിരുന്നു. എന്നിട്ട്  പ്രാഞ്ചിയുടെ പെട്ടക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചുകൊണ്ടു് “കാതലേ പോ” എന്ന് പറഞ്ഞു മുടുക്കി വിട്ടു. അതിൽ പിന്നെ പൊട്ടൻപ്രാഞ്ചി ഫസ്റ്റ് ഷോ സിനിമ കണ്ട ശേഷം ആ വഴി വന്നിട്ടില്ലത്രെ🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.