Follow the News Bengaluru channel on WhatsApp

പ്രായപൂർത്തിയാകാത്തവരെ ചുംബിക്കുന്നതും തലോടുന്നതും പ്രകൃതിവിരുദ്ധ പീഡനമല്ലെന്ന് ബോംബെ ഹൈകോടതി

മുംബൈ: പ്രായപൂർത്തിയാകാത്തവരെ ചുണ്ടിൽ ചുംബിക്കുന്നതും തലോടുന്നതും ഐ.പി.സി 377ാം വകുപ്പിൽ ഉൾപ്പെടുത്താവുന്ന പ്രകൃതിവിരുദ്ധ പീഡനമല്ലെന്ന് ബോംബെ ഹൈകോടതി. 14 കാരനായ ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ബോംബൈ ഹൈക്കോടതി ജഡ്ജി അനുജ പ്രഭുദേശായിയാണ് ഈ നിരീക്ഷണം നടത്തിയത്. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കപ്പെട്ടെന്ന് ആരോപിച്ച് ആൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ഒരുവർഷത്തോളമായി ജയിലിലായിരുന്നു .

വീട്ടിലെ മേശവലിപ്പിൽ നിന്ന് പണം കാണാതായതോടെ പിതാവ് നടത്തിയ ​അന്വേഷണത്തിലാണ് കുട്ടി പീഡനത്തിന് ഇരയായതായി വെളിപ്പെട്ടത്. മുബൈയിൽ റീചാർജ് കട നടത്തുകയാണ് പ്രതി. കുട്ടി നിരന്തരം കടയിൽ ഒല പാർട്ടി എന്ന ഓൺലൈൺ ഗെയിമിനായി റീചാർജ് ചെയ്യാനെത്താറുണ്ട്. ഒരിക്കൽ പ്രതി ചുണ്ടിൽ ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും ചെയ്തുവെന്ന് കുട്ടി പിതാവിനെ അറിയിച്ചു. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. പോക്സോ വകുപ്പുകൾ പ്രകാരം ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ലൈംഗിക പീഡനം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. പ്രാഥമിക നിരീക്ഷണത്തിൽ ഈ കേസിൽ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം ആരോപിക്കാനാകില്ലെന്നും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതും ചുണ്ടുകളിൽ ചുംബിക്കുന്നതും ഐ. പി.സി 377 പ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്നും ജഡ്ജി നിരീക്ഷിച്ചു. 30,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.