കോമൺ എൻട്രൻസ് ടെസ്റ്റ്; പരീക്ഷാ ഹാളിൽ ഹിജാബിന് വിലക്ക്
ബെംഗളൂരു: കര്‍ണാടകയിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് (സി.ഇ.ടി) ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കി കര്‍ണാടക എക്സാമിനേഷന് അതോറിറ്റി (കെ.ഇ.എ).
മതത്തെ പ്രതീകപ്പെടുത്തുന്ന തുണിയും വസ്ത്രവും ഹാളില്‍ അനുവദിയമല്ലെന്നും കെ.ഇ.എ വ്യക്തമാക്കി. മംഗള സൂത്രം, മുക്കുത്തി, കമ്മല്‍, സ്വര്‍ണമാല, ചെയിന്‍, വളകള്‍, മറ്റു സ്വര്‍ണാഭരണങ്ങള്‍ എന്നിവ ധരിക്കാനും അനുവാദമില്ല. വാച്ചുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കൊണ്ടുവരരുതെന്നും വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷാ മാതൃകയിലാണ് പരീക്ഷകള്‍ നടത്തുന്നത്. ഹാളില്‍ മൊബൈല്‍ ജാമറുകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിക്കും. 2. 11 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഈ മാസം 16, 17, 18 തീയതികളിലാണ് പരീക്ഷ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.