Follow the News Bengaluru channel on WhatsApp

മാസ്ക് ധരിക്കാത്തവരിൽനിന്ന് പിഴയീടാക്കണം; കോവിഡ് സാങ്കേതിക ഉപദേശകസമിതി

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിൽ നഗരത്തിൽ മാസ്ക് ധരിക്കാത്തവരിൽനിന്ന് പിഴയീടാക്കണമെന്ന നിർദേശവുമായി കോവിഡ് സാങ്കേതിക ഉപദേശകസമിതി (ടി.എ.സി) സർക്കാരിന് നിർദേശം നൽകി.

കഴിഞ്ഞ രണ്ടാഴ്ചയായി നഗരത്തിലെ രോഗ സ്ഥിരീകരണ നിരക്കിൽ വർധന തുടരുകയാണ്. ബുധനാഴ്ച സംസ്ഥാനത്ത് 376 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 358 രോഗബാധിതരും ബെംഗളൂരുവിലാണ്. നിലവിൽ അതീവവ്യാപന സാധ്യതകളില്ലെങ്കിലും ജാഗ്രതപാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

ആവശ്യമായ സൗകര്യങ്ങൾ നേരത്തേ ഒരുക്കണമെന്ന് സ്വകാര്യ ആശുപത്രികളോട് ആരോഗ്യവകുപ്പ് മന്ത്രി കെ. സുധാകർ നിർദേശം നൽകിയിരുന്നു. കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗികൾ വർധിക്കുന്നതും ആരോഗ്യവകുപ്പ് ആശങ്കയോടെയാണ് കാണുന്നത്. നിലവിൽ ബെംഗളൂരുവിൽ 11 കോവിഡ് ക്ലസ്റ്ററുകളാണുള്ളത്. ഡോക്ടർമാർ ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ സംഘത്തിന്റെ പരിപൂർണ നിരീക്ഷണത്തിലാണ് ഈ ക്ലസ്റ്ററുകൾ. ഇതോടൊപ്പം വാക്സിൻ സ്വീകരിക്കാത്ത കുട്ടികളിൽ സിറോ സർവേ നടത്താനുള്ള തയ്യാറെടുപ്പുകൾ കോർപ്പറേഷൻ ആരോഗ്യവിഭാഗം ആരംഭിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.