Follow the News Bengaluru channel on WhatsApp

മെയ്ദിനചിന്തകള്‍

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : ഇരുപത്തിയൊമ്പത്
🔵

സാര്‍വ്വദേശീയ തൊഴിലാളികളുടെ അവകാശ ദിനമാണ് മെയ് ഒന്ന്. മുമ്പൊക്കെ ബെംഗളൂരുവില്‍ ആ ദിവസം ഉത്സവപ്രതീതിയായിരുന്നു. ജാഥകള്‍ സമ്മേളനങ്ങള്‍ കൊടിതോരണങ്ങള്‍ വിപ്ലവഗാനങ്ങള്‍…തൊഴിലാളിവര്‍ഗം ആനന്ദത്തില്‍ ആറാടുന്ന ആഘോഷദിനം. അന്ന് ഫാക്ടറിയുടെ മുന്നില്‍ പന്തല്‍ കെട്ടി ഞങ്ങള്‍ മെയ്ദിനം പൊടിപൊടിക്കും. പൊതുയോഗവും കലാപരിപാടികളും ഉണ്ടാകും. ഞാനാണു മുഖ്യ സംഘാടകന്‍. ചെലവു ഫാക്ടറിയില്‍ നിന്നു വാങ്ങും. ചെയര്‍മാനെ ക്ഷണിക്കും. ചിലപ്പോള്‍ മറ്റു അതിഥികളും ഉണ്ടാകും. യോഗത്തില്‍ ഞാന്‍ മുതലാളിവര്‍ഗത്തെ ചീത്ത വിളിക്കും. മുതലാളിമാരുടെ ചൂഷണ കഥകള്‍ വിവരിക്കും. തൊഴിലാളി വര്‍ഗ്ഗാധിപത്യത്തിന്റെ സുവര്‍ണകാലം സ്വപ്‌നം കാണും. അതൊക്കെ കേട്ട് ചെയര്‍മാന്‍ ഊറിച്ചിരിക്കും. മെയ്ദിനാഘോഷത്തിന്റെ വൗച്ചര്‍ ഒപ്പിടീക്കാന്‍ പിറ്റേന്ന് മുറിയില്‍ ചെല്ലുമ്പോള്‍ ഇളംചിരിയോടെ ചെയര്‍മാന്‍ ചോദിക്കും.’മിസ്റ്റര്‍ കുമാര്‍ ഒരു സംശയം.തൊഴിലാളി വര്‍ഗ്ഗാധിപത്യം വന്നാല്‍ എന്നെപ്പോലുള്ളവരെ നാടുകടത്തുമോ അതോ കൊന്നുകളയുമോ?’ഞാന്‍ വളിച്ച മുഖത്തോടെ അവിടെനിന്ന് രക്ഷപ്പെടും! നല്ല രസമായിരുന്നു ഞങ്ങളുടെ മെയ്ദിന ആഘോഷങ്ങള്‍.

ഞാന്‍ ജോലി വിടുന്നതു വരെ മെയ്ദിനം അവിടെ മാനേജ്‌മെന്റിന്റെ ചെലവില്‍ തന്നെ ആഘോഷിച്ചിട്ടുണ്ട്. ഞാന്‍ വിട്ടതോടെ സംഘടിപ്പിക്കാന്‍ ആളില്ലാതായി.  മാനേജ്‌മെന്റ് കാശും കൊടുക്കാതായി. മെയ് ദിനാഘോഷം നിന്നുപോയതു ഞാന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ ഫാക്ടറി വിട്ട എനിക്കു എന്തു ചെയ്യാന്‍ കഴിയും? ഞാന്‍ പ്രവര്ത്തനമേഖല മാറ്റിയിരുന്നു. ഇന്നു ബെംഗളൂരുവില്‍ തൊഴിലാളികള്‍ ശക്തരല്ല. സംഘടിതരുമല്ല. തുറന്നു പറഞ്ഞാല്‍ അവകാശ ബോധമുള്ള തൊഴിലാളികളെ കാണാനില്ല. മുതലാളിമാരെയും മുതലാളിമാരാകാന്‍ ശ്രമിക്കുന്ന തൊഴിലാളികളെയും മാത്രമേ കാണാനുള്ളൂ. എന്നാല്‍ ചൂഷണങ്ങള്‍ക്ക് യാതൊരു കുറവുമില്ല. തൊഴില്‍സംസ്‌കാരം പാടേ മാറിപ്പോയി. അധ്വാനിക്കുന്നവരുടെ മുന്‍കൈ നഷ്ടപ്പെട്ടുപോയി. മെയ്ദിനം ഓര്‍മപ്പെടുത്താന്‍ പോലും ആരെയും കാണുന്നില്ല.എട്ടു മണിക്കുര്‍ ജോലി എട്ടു മണിക്കുര്‍ വിശ്രമം എട്ടു മണിക്കുര്‍ ഉറക്കം എന്ന മെയ്ദിന സന്ദേശം ഇന്നെവിടെ എന്ന് ചോദിക്കും മുമ്പ് കോവിഡിന്റെ ഈ മഹാദുരന്ത കാലത്ത് അതിനൊക്കെ മനുഷ്യനെവിടെ, ജീവിതമെവിടെ? എന്നാണ് ചോദിക്കേണ്ടത്.
അടുത്ത ലക്കത്തിൽ :  ക്ഷാമബത്തക്കരാറിനെക്കുറിച്ച് അല്പംകൂടി


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.