ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക പാർക്ക്
ബെംഗളൂരു: സെറിബ്രല്‍ പള്‍സി, ഓട്ടിസം, മറ്റു ശാരീരിക വൈകല്യങ്ങള്‍ എന്നിവയുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക പാര്‍ക്ക് സജ്ജീകരിച്ച് സര്‍ക്കാര്‍. ബെംഗളൂരു കബ്ബണ്‍ പാര്‍ക്കിനകത്തുള്ള ജവഹര്‍ ബാലഭവനിലാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കളി പര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. പാര്‍ക്കിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് നിര്‍വഹിച്ചു.
ആമയുടെ ശരീരാകൃതിയിലാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്ക് ശാരീരികവും മാനസിക പരവുമായ ഉല്ലാസത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഇത്തരത്തില്‍ പാര്‍ക്ക് നിര്‍മിച്ചത്. 3 കോടി രൂപയായിരുന്നു നിര്‍മാണച്ചെലവ്. ജൂലൈ അവസാനത്തോടെ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.
कर्नाटक के माननीय राज्यपाल श्री थावरचंद गेहलोत जी ने आज शनिवार को बेंगलुरु में कर्नाटक राज्य के पहले दिव्यांग फ्रेंडली उद्यान का उद्घाटन किया। pic.twitter.com/cxBoDiQklo
— Thaawarchand Gehlot Office (@TcGehlotOffice) June 25, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.